കണ്ണൂരിൽ നിർമാണത്തിലിരിക്കുന്ന വീട്ടിൽ മോഷണം. നഷ്ടമായത് തൊഴിലാളുകടെ പേഴ്സിലെ പണവും രേഖകളും

കണ്ണൂർ: തൃക്കണ്ണാപുരത്ത് നിർമാണം നടക്കുന്ന വീട്ടിൽ മോഷണം. സ്ഥല കച്ചവടത്തിനെന്ന പേരിൽ എത്തിയ മധ്യവയസ്കൻ, വീട് പണി നടത്തിക്കൊണ്ടിരുന്ന തൊഴിലാളികളുടെ പണവും എടിഎം കാർഡുമായി മുങ്ങി. ഒരു മണിയോടെയാണ് മധ്യവയസ്കനെത്തുന്നത്, സ്ഥലക്കച്ചവടക്കാരനെന്ന് പരിചയപ്പെടുത്തി പന്തികേട് തോന്നിയതോടെ ഇയാളെ തിരിച്ചയച്ചു. ഭക്ഷണം കഴിക്കാനിറങ്ങിയപ്പോൾ പഴ്സ് കാലിയായിരുന്നുവെന്ന് തൊഴിലാളികൾ പറയുന്നു.

സംഭവം ഇങ്ങനെ... തൃക്കണ്ണാപുരത്തെ ബിജിത്തിന്‍റെ പുതിയ വീട്ടിൽ ടൈൽ പാകുന്ന ജോലി നടക്കുകയായിരുന്നു. രണ്ട് നിലകളിലായി പാനൂർ സ്വദേശികളായ നാല് തൊഴിലാളികളാണ് ഉണ്ടായിരുന്നത്. അവിടേക്ക് ഉച്ചയ്ക്ക് ഒരു മണിയോടെ പാന്‍റും ഷർട്ടും മാസ്കും ധരിച്ച് മധ്യവയസ്കനെത്തി. സ്ഥലക്കച്ചവടക്കാരനാണെന്നും വീട് നോക്കാൻ വന്നതാണെന്നും പറഞ്ഞ് പരിചയപ്പെടുത്തി.

പന്തികേട് തോന്നിയ തൊഴിലാളികൾ മധ്യവയസ്കനെ പറഞ്ഞ‌യച്ചു. പിന്നീട് ഉച്ചഭക്ഷണം കഴിക്കാൻ പഴ്സ് നോക്കിയപ്പോഴാണ് എല്ലാവരുടെയും പണവും എടിഎം കാർഡും ആധാർ കാർഡുമെല്ലാം നഷ്ടപ്പെട്ടത് അറിഞ്ഞത്. മധ്യവസയ്കൻ വീണ്ടുമെത്തി ഇവ മോഷ്ടിച്ചെന്നാണ് ഇവരുടെ നിഗമനം. പ്രതിക്കായി കൂത്തുപറന്പ് പൊലീസ് അന്വേഷണം തുടങ്ങി.

Read more:  വർക്കല കൂൾഡ്രിങ്ക്സ് കടകളിൽ മാസങ്ങൾക്ക് മുമ്പ് പരിശോധിച്ചു, ഒന്നുമില്ല, കാത്തിരുന്ന് കയ്യോടെ പൊക്കി എക്സൈസ്!

അതേസമയം, തൃശ്ശൂരിൽ നടന്ന മറ്റൊരു മോഷണം ഞെട്ടിക്കുന്നതായിരുന്നുജോലിക്ക് പോയി തിരികെ എത്തിയപ്പോള്‍ ഗേറ്റില്ലാത്ത് വീട് കണ്ട് അമ്പരന്നു പോയി വീട്ടുകാര്‍. പക്ഷെ പരാതിക്ക് പിന്നാലെ മണിക്കൂറുകള്‍ക്കകം മോഷ്ടാക്കളെ കേരള പൊലീസ് തിരഞ്ഞ് പിടിച്ചു. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് തൃശൂരില്‍ വിചിത്രമായ സംഭവം നടന്നത്. മുളങ്കുന്നത്തുകാവ്, വെളപ്പായ റോഡ് എന്നിവിടങ്ങളില്‍നിന്ന് ആള്‍താമസമുള്ള വീടിനു മുന്‍വശം ഉറപ്പിച്ചിരുന്ന ഇരുമ്പ് ഗേറ്റുകള്‍ ഓട്ടോയില്‍ വന്ന രണ്ടംഗ സംഘം കയറ്റിക്കൊണ്ടുപോവുകയായിരുന്നു.

 മെഡിക്കല്‍ കോളജ് പോലീസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് മോഷണം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികളെ കണ്ടെത്തിയത്. ഒളരിക്കര ശാന്തിനഗറില്‍ കോലാടി വീട്ടില്‍ ഷിജോ ( 31), നെല്ലിക്കുന്ന് തുണ്ടപ്പറമ്പില്‍ ബിനോയ് ( 36) എന്നിവരെയാണ് മെഡിക്കല്‍ കോളജ് എസ്.എച്ച്.ഒ. പി.പി. ജോയ് അറസ്റ്റ് ചെയ്തത്.