പാലക്കാട് ഷൊര്‍ണൂര്‍ റോഡില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.

ഷൊര്‍ണൂര്‍: ഷൊര്‍ണൂര്‍-കുളപ്പുള്ളി റോഡില്‍ ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മരം വീണു. അപകടത്തില്‍ നിന്ന് ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. സംഭവസമയത്ത് വാഹനത്തില്‍ യാത്രക്കാര്‍ ഉണ്ടായിരുന്നില്ല. 

ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. ഇതോടെ പാലക്കാട് ഷൊര്‍ണൂര്‍ റോഡില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ഫയര്‍ഫോഴ്‌സ് എത്തി മരം മുറിച്ചുമാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. വൈദ്യുതി കമ്പികള്‍ക്ക് മുകളിലൂടെ മരം വീണതിനാല്‍ പ്രദേശത്ത് വൈദ്യുതി ബന്ധം വിച്ഛേദിച്ചു.


ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍; ആദ്യ ദിവസം തന്നെ ഇന്ത്യ തോറ്റുവെന്ന് ബിസിസിഐ പ്രസിഡന്‍റ് റോജര്‍ ബിന്നി

YouTube video player