മൂന്നാം വയസിൽ ബാപ്പയുപേക്ഷിച്ചു; ഉമ്മ ബീവി പല പണിയെടുത്ത് വളർത്തി; നട്ടെല്ലിന് പരിക്കേറ്റ ഷുഹൈബിന് കനിവ് വേണം
നട്ടെല്ലിന് പരിക്കേറ്റ് ഷുഹൈബിന് ജോലിക്ക് പോകാൻ പറ്റാതായിട്ട് ആറുവർഷമായി. വരുമാനമാർഗമില്ലാത്ത ഉമ്മ ബീവിയ്ക്ക് താങ്ങാനാവുന്നതിലുമപ്പുറമാണ് മകന്റെ ചികിത്സാ ചെലവ്.

കോഴിക്കോട്: കിടക്കാനിടമില്ലാതെ, ചികിത്സയ്ക്ക് പണമില്ലാതെ ദുരിതത്തിലാണ് കോഴിക്കോട് പുളിക്കൽതോട് സ്വദേശിയായ ഷുഹൈബ്. നട്ടെല്ലിന് പരിക്കേറ്റ് ഷുഹൈബിന് ജോലിക്ക് പോകാൻ പറ്റാതായിട്ട് ആറുവർഷമായി.
വരുമാനമാർഗമില്ലാത്ത ഉമ്മ ബീവിയ്ക്ക് താങ്ങാനാവുന്നതിലുമപ്പുറമാണ് മകന്റെ ചികിത്സാ ചെലവ്.
ആരുവിളിച്ചാലും എന്ത് പണിയ്ക്കും പോകുമായിരുന്നു ഷുഹൈബ്. ആറുവർഷം മുമ്പ് അങ്ങനെയൊരു പരസഹായത്തിന് പോയപ്പോഴാണ് അപകടം പറ്റിയത്. മരം വെട്ടുന്നതിനിടെ വീണ് നട്ടെല്ലിന് പരിക്കേറ്റതിൽ പിന്നെ ആറുവർഷമായി നേരെ കിടക്കാൻ വയ്യാത്ത സ്ഥിതിയാണ്. പത്ത് മിനിറ്റിൽ കൂടുതൽ നിൽക്കാൻ വയ്യ. അൽപം പോലും നടക്കാനും. അങ്ങനെയായതിൽ പിന്നെ ആരും ഒന്നിനും വിളിക്കാറില്ല. സഹായത്തിന് വിളിക്കാറുള്ള ആരുടെയും തിരിച്ചൊരു സഹായമെത്താറുമില്ല.
പ്രമുഖ മുസ്ലിം പണ്ഡിതൻ എന്‍ അബ്ദുല്ല മുസ്ലിയാര്‍ അന്തരിച്ചു
മൂന്ന് വയസിൽ ബാപ്പ ഉപേക്ഷിച്ച കുടുംബം. പല പണിയെടുത്താണ് ഉമ്മ ബീവി മകനെ നോക്കിയത്. ഇപ്പോൾ വലിയ ചെലവ് വരുന്ന ചികിത്സയ്ക്കായി പെടാപാട് പെടുകയാണിവർ. ആകെയുള്ള സഹായം ഷുഹൈബിന്റെ സുഹൃത്തിന്റേത് മാത്രമാണ്. വാടയ്ക്ക് താമസിക്കുന്ന ഷെഡിന് 2500 രൂപയാണ് വാടക. ആറുമാസമായത് കൊടുക്കാത്തത് കൊണ്ട് ഇറങ്ങിത്തരാനാവശ്യപ്പെട്ടിരിക്കുകയാണുടമ. രാവും പകലും വേദനയുമായി കഴിയുന്ന മകനുമായെങ്ങോട്ട് പോകുമെന്നാണിവരുടെ ആശങ്ക, സുമനസുകളിലാണ് ഇവരുടെ ആകെയുള്ള പ്രതീക്ഷയും.
ഗൂഗിൾ പേ നമ്പർ-7736031586
ഷുഹൈബ് എൻപി
https://www.youtube.com/watch?v=Ko18SgceYX8