അഞ്ച് വർഷമായി മൂവരും കരാട്ടെ പരിശീലനം തുടങ്ങിയിട്ട്. ഒരുമിച്ച് തന്നെ ബ്ലാക്ക് ബെൽറ്റും നേടിയെടുത്തു. സംസ്ഥാനതല കരാട്ടെ മത്സരത്തിലും വിജയികളായതോടെ ആത്മവിശ്വാസം കൂടി. ജീവിതത്തിലും പഠനത്തിലും കൂടുതൽ കൃത്യത.
കൊച്ചി: കരാട്ടെയിൽ ഒരുമിച്ച് ബ്ലാക്ക് ബെൽറ്റ് നേടിയതിന്‍റെ സന്തോഷത്തിലാണ് കൊച്ചിയിലെ മൂന്ന് സഹോദരങ്ങൾ. പരീക്ഷാത്തിരക്കിന് ഇടയിൽ നേടിയെടുത്ത അംഗീകാരം കൂടുതൽ ആത്മവിശ്വാസവും കരുത്തും നേടി തന്നുവെന്നാണ് സോജ്ജിത്തും സോനയും സാങ്റ്റിയയും പറയുന്നത്. 20 വയസ്സുകാരി സോനയും 16 വയസ്സുകാരൻ സോജ്ജിത്തും 10 വയസ്സുകാരി സാങ്റ്റിയയും അഞ്ച് വർഷമായി കരാട്ടെ പരിശീലനം തുടങ്ങിയിട്ട്. ഒരുമിച്ച് തന്നെ ബ്ലാക്ക് ബെൽറ്റും നേടിയെടുത്തു.
സംസ്ഥാനതല കരാട്ടെ മത്സരത്തിലും വിജയികളായതോടെ ആത്മവിശ്വാസം കൂടി. ജീവിതത്തിലും പഠനത്തിലും കൂടുതൽ കൃത്യത വന്നുവെന്നും ഈ കുട്ടികൾ പറയുന്നു. കരാട്ടെയിൽ ഇനിയും മുന്നോട്ട് എന്ന് തന്നെയാണ് കൊച്ചു സാങ്റ്റിയയ്ക്കും പറയാനുള്ളത്. കൊച്ചിയിൽ കസ്റ്റംസ് ജിഎസ്ടി ഓഡിറ്റ് കമ്മീഷണർ ഡോ ടി ടിജുവിന്‍റെയും ഡെന്‍റൽ സർജൻ ഡോ.സോനു മേരിയുടെയും മക്കളാണ് ഇവർ.

കാലത്തിന്‍റെ ആവശ്യമറിഞ്ഞെന്നോണം പ്രത്യേകിച്ച് പെൺകുട്ടികളാണ് പരിശീലനത്തിനായി കൂടുതൽ എത്തുന്നതെന്ന് കരാട്ടെ അധ്യാപകരും പറയുന്നു. ബ്ലാക്ക് ബെൽറ്റ് വിശേഷം സ്കൂളിലെ കൂട്ടുകാരുമായും പങ്കുവെച്ച് അവരെയും കരുത്തിന്‍റെ ലോകത്തേക്ക് കൊണ്ട് വരാനാണ് ഈ സഹോദരങ്ങളുടെ തീരുമാനം.

