Asianet News MalayalamAsianet News Malayalam

ജ്വല്ലറികളിൽ മോഷണം നടത്തിയ രണ്ട് സഹോദരിമാർ അറസ്റ്റിൽ

മോതിരം നോക്കുന്നതിടയിൽ മൂന്ന് ഗ്രാമിന്റെ ഒരു സ്വർണ്ണ മോതിരം മോഷ്ടിക്കുകയും അതേ രൂപത്തിലുള്ള മറ്റൊരു മോതിരം ബോക്സിൽ വയ്ക്കുകയും ചെയ്തു. ഇത് ശ്രദ്ധയിൽ പെട്ട ജീവനക്കാരി മോതിരം തിരികെ വയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ ഇവരുടെ കൈ തട്ടി മാറ്റി സ്ത്രീകൾ കടന്നു

Sisters arrested for theft in jewelries
Author
Kattanam, First Published Feb 15, 2020, 10:02 PM IST

മാവേലിക്കര: കറ്റാനത്തെ ജ്വല്ലറികളിൽ മോഷണം നടത്തിയ രണ്ട് സഹോദരിമാർ അറസ്റ്റിൽ. കറ്റാനം അപൂർവ്വ, കിളിയിലേത്ത്, വിശ്വനാഥ ജ്വല്ലറികളിലാണ് മോഷണം നടന്നത്. നൂറനാട് മുതുകാട്ടുകര സ്വദേശിനികളായ രാജശ്രീ, വിജയശ്രീ എന്നിവരാണ് അറസ്റ്റിലായത്. അപൂർവ്വ ജ്വല്ലറിയിൽ വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് എത്തിയ ഇവർ മോതിരത്തിന്റെ കളക്ഷൻ ബോക്സ്‌ കാണിക്കാൻ ആവശ്യപ്പെട്ടു.

ഈ സമയം ഇവിടെ ഒരു വനിത ജീവനക്കാരി മാത്രമാണ് ഉണ്ടായിരുന്നത്. മോതിരം നോക്കുന്നതിടയിൽ മൂന്ന് ഗ്രാമിന്റെ ഒരു സ്വർണ്ണ മോതിരം മോഷ്ടിക്കുകയും അതേ രൂപത്തിലുള്ള മറ്റൊരു മോതിരം ബോക്സിൽ വയ്ക്കുകയും ചെയ്തു. ഇത് ശ്രദ്ധയിൽ പെട്ട ജീവനക്കാരി മോതിരം തിരികെ വയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ ഇവരുടെ കൈ തട്ടി മാറ്റി സ്ത്രീകൾ കടന്നു.

നാട്ടുകാർ പിന്തുടർന്ന്  ഇവരെ പിടികൂടുകയായിരുന്നു. തുടർന്ന് കുറത്തികാട് പൊലീസ് സ്റ്റേഷനിലെത്തിച്ചപ്പോഴാണ് മറ്റു രണ്ടു ജ്വല്ലറികളിലും ഇവർ നടത്തിയ മോഷണം തിരിച്ചറിഞ്ഞത്. വിശ്വനാഥ ജ്വല്ലറിയിൽ നിന്ന് 2019 ഓഗസ്റ്റ് 18ന് 4.5 ഗ്രാമിന്റെ കമ്മലും കിളിയിലേത്ത് ജ്വല്ലറിയിൽ നിന്ന് മൂന്ന് ഗ്രാമിന്റെ മോതിരവുമാണ്  മോഷ്ടിച്ചത്. കുറത്തികാട് പൊലീസ് കേസെടുത്തു.

Follow Us:
Download App:
  • android
  • ios