സ്വരാജ് റൗണ്ടിൽ മണികണ്ഠൻ ആലിനടുത്ത് മുരുകന്റെ ക്ഷേത്രത്തിലാണ് വഴിപാട് നടത്തിയത്.

തൃശൂർ: സുരേഷ് ഗോപിക്കായി ആറടി നീളമുള്ള ശൂലം കവിളിൽ തറച്ച് വഴിപാട്. ചിയ്യാരം സ്വദേശി സന്തോഷാണ് ആറടി നീളം വരുന്ന ശൂലം കവിളിൽ തറച്ചത്. സ്വരാജ് റൗണ്ടിൽ മണികണ്ഠൻ ആലിനടുത്ത് മുരുകന്റെ ക്ഷേത്രത്തിലാണ് വഴിപാട് നടത്തിയത്.

74,686 വോട്ടിന്‍റെ ഭൂരിപക്ഷവുമായാണ് സുരേഷ് ഗോപി തൃശൂരിൽ വിജയിച്ചത്. എൽഡിഎഫിന്‍റെ വി എസ് സുനിൽ കുമാറിനെയും യുഡിഎഫിന്‍റെ കെ മുരളീധരനെയും തോൽപ്പിച്ചാണ് ബിജെപി പാർലമെന്‍റിലേക്ക് അക്കൌണ്ട് തുറന്നത്. മന്ത്രിയാകുമോയെന്ന ചോദ്യത്തിന് അങ്ങനെ ചോദിക്കരുതെന്നും മന്ത്രിയാക്കുമോയെന്ന് ചോദിച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. സിനിമ അഭിനയം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതിനിടെ സുരേഷ് ഗോപി നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങി. തൃശൂരിലെ വിജയാഘോഷത്തിനാണ് യാത്ര. നിരവധി പ്രവർത്തകർ വിമാനത്താവളത്തിൽ സ്വീകരിക്കാൻ എത്തി.

മമ്മൂട്ടി കമ്പനിക്ക് ഇനി നായകൻ സുരേഷ് ഗോപി, കോരിത്തരിപ്പിക്കുന്നതെന്ന് നടൻ, വൻവിജയത്തിൽ ഇരട്ടി മധുരം

YouTube video player