വള്ളികുന്നം: വള്ളികുന്നത്ത് തെരുവ് നായ്ക്കളുടെ വിളയാട്ടം. നായ്ക്കളുടെകടിയേറ്റ് വീട്ടമ്മമാർക്കും കുട്ടികളുമുൾപ്പെടെ ആറ്  പേർക്ക് പരിക്ക്. വള്ളികുന്നം കാരാഴ്മ കണിയാം വയിലിൽ വടക്കതിൽ രജനി (37), മുല്ലശ്ശേരിൽ വീട്ടിൽ പി.വി ശാന്തമ്മ (61)മാലാ നിവാസിൽ  പ്രസന്നകുമാരി (60) കണിയാംവയലിൽ പടീറ്റതിൽ പ്ലസ് ടു വിദ്യാർത്ഥിനി അനഘാഷാജി (17)  വസന്ത (50)ഏഴാം ക്ലാസ് വിദ്യാർത്ഥിനി സൂര്യാ കാർത്തിക് (13). എന്നിവർക്കാണ് കടിയേറ്റത്.

തെരുവ് നായ ആക്രമണത്തിൽ കാലിനും കൈയ്ക്കും ഗുരുതമായി കടിയേറ്റ  രജനിയെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റുള്ളവർ സമീപമുള്ള വിവിധ ആശുപത്രികളിലും പ്രവേശിപ്പിച്ചു. കഴിഞ്ഞ രണ്ട്  ദിവസങ്ങളിലായി വീടുകൾ കേന്ദ്രീകരിച്ച് താവളമാക്കുന്ന തെരുവ് നായ്ക്കൾ കൂട്ടമായി എത്തിയാണ് ആളുകളെ കടിച്ച് പരിക്കേൽപ്പികുന്നത്.