മുണ്ടക്കയം: കാറും ബൈക്കും കൂട്ടിയിടിച്ച് ആറ് വയസുള്ള കുട്ടിക്ക് ദാരുണാന്ത്യം. മുണ്ടക്കയം പുലിക്കുന്ന് സ്വദേശികളായ ആഞ്ഞിലിമൂട്ടിൽ സംഗീത്-അനുമോൾ ദമ്പതികളുടെ മകനായ സഞ്ജയ് (6) ആണ് മരണമടഞ്ഞത്. ഇന്ന് വൈകിട്ട് ഏഴ് മണിയോടെ മുണ്ടക്കയം പൈങ്ങണയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്. 

എതിർ ദിശകളിൽ നിന്ന് വന്ന കാറും ബൈക്കും തമ്മിൽ കൂടിയിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. സഞ്ജയ് അപകടസ്ഥലത്ത് വെച്ച് തന്നെ മരണമടഞ്ഞു. പരിക്കേറ്റ സംഗീത്, അനുമോൾ എന്നിവരെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. സഞ്ജയുടെ മൃതദേഹം ജനറൽ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.