ആറ് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു

അമ്പലപ്പുഴ: ആറ് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്പലപ്പുഴ വടക്ക് ഗ്രാമ പഞ്ചായത്ത് ഒമ്പതാം വാർഡ് കൊപ്പാറക്കടവ് വടക്കൻ പറമ്പിൽ ക്രിസ്റ്റഫറി (60) നെയാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മൂന്നു ദിവസം മുൻപായിരുന്നു സംഭവം. അയൽവാസിയായ കുട്ടി ഇദ്ദേഹത്തിൻ്റെ വീട്ടിലെ കുട്ടികൾക്കൊപ്പം കളിക്കാനെത്തിയിരുന്നു. ഇതിനിടയിൽ പീഡിപ്പിച്ചുവെന്നാണ് കുട്ടിയുടെ രക്ഷാകർത്താക്കൾ പരാതിയിൽ പറയുന്നത്. കഴിഞ്ഞ ദിവസമാണ് കുട്ടി വിവരം വീട്ടിൽ അറിയിച്ചത്. തുടർന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്ത ഇയാളെ റിമാൻഡ് ചെയ്തു.