അമിതവേഗത്തിൽ ഓടിച്ച കാർ ഇടിച്ച് ആറര വയസുകാരിക്ക് പരിക്കേറ്റു. കുന്നംമലയിൽ പീടിക ജർമിയയ്ക്കാണു തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്

മാവേലിക്കര: അമിതവേഗത്തിൽ ഓടിച്ച കാർ ഇടിച്ച് ആറര വയസുകാരിക്ക് പരിക്കേറ്റു. കുന്നംമലയിൽ പീടിക ജർമിയയ്ക്കാണു തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം രാത്രി ഏഴരയോടെയാണ് സംഭവം. 

കൊപ്പാറ ബിജു എന്ന ആൾ ഓടിച്ചിരുന്ന കാർ ജെർമിയ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. സ്കൂട്ടർ ഓടിച്ചിരുന്ന ജെര്‍മിയയുടെ മുത്തച്ഛൻ മാത്യുവിനു പരിക്കേറ്റില്ല.

ബിജു ഓടിച്ചിരുന്ന കാർ വിവിധ വാഹനങ്ങളിൽ ഇടിച്ചതായി റിപ്പോര്‍ട്ടുണ്ട്. കൊല്ലകടവ് പാലത്തിന് സമീപം നാട്ടുകാർ കാർ തടഞ്ഞുവെച്ചു ബിജുവിനെ പൊലീസിനു കൈമാറി. ബിജു മദ്യലഹരിയിലായിരുന്നെന്നു നാട്ടുകാർ പറഞ്ഞു.