കാൽ വഴുതി കാറിൻ്റെ അടിയിലേക്ക് വീണ് അപകടം. ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം

ഹരിപ്പാട്: സുഹൃത്തിനൊപ്പം കാറിൽ യാത്ര ചെയ്ത് തിരികെ വീട്ടിൽ എത്തി കാറിൽ നിന്ന് ഇറങ്ങിയപ്പോൾ കാൽ വഴുതി കാറിൻ്റെ അടിയിലേക്ക് വീണ് അപകടം. ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം. ഇടുക്കി ഉപ്പുതറ ഹെൽത്ത് സെന്ററിലെ ഹെൽത്ത് ഇൻസ്പെക്ടർ മുട്ടം വലിയ കുഴി നെടുന്തറയിൽ ശ്രീലാൽ (50)ആണ് മരിച്ചത്. 

അപകടത്തിൽ നെഞ്ചിലൂടെ കാർ കയറിയിറങ്ങുകയായിരുന്നു. സുഹൃത്തായ സാബുവിനൊപ്പം കാറിൽ യാത്രക്ക് ശേഷം ശ്രീലാൽ വീടിനുമുന്നിൽ വന്നിറങ്ങിയപ്പോഴാണ് സംഭവം. കാറിൽ നിന്നും പുറത്തിറങ്ങി വാതിൽ അടച്ച ഉടൻ ശ്രീലാൽ വഴുതി കാറിനടിയിലേക്ക് വീഴുകയായിരുന്നു. കാറോടിച്ചിരുന്ന സുഹൃത്ത് ഇതറിയാതെ കാർ മുന്നോട്ട് എടുത്തപ്പോഴാണ് അപകടം സംഭവിച്ചത്. സംഭവസ്ഥലത്ത് തന്നെ ശ്രീലാൽ മരണപ്പെട്ടു. അച്ഛൻ: പരേതനായ തമ്പാൻ അമ്മ : സരസ്വതി

വൻ അപകടമുണ്ടായത് അമിത വേഗതയില്‍ ലോറിയെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ; എതിരെ വന്ന കാറിലേക്ക് ഇടിച്ചുകയറി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം