രാജസ്ഥാൻ സ്വദേശി രാം സ്വരൂപ് പിടിയിലായി. തങ്കവും സ്വർണ്ണാഭരണങ്ങളും കോയമ്പത്തൂരിൽ നിന്ന് തൃശൂരിൽ എത്തിക്കാനായിരുന്നു ഇയാൾക്ക് ലഭിച്ച നിർദേശം. ഇതിനായി ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് രാം സ്വരൂപ് പിടിയിലായത്. 

പാലക്കാട്: ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ പത്ത് കിലോ തങ്കവും ഒരു കിലോ സ്വർണ്ണാഭരണവും പിടികൂടി. രാജസ്ഥാൻ സ്വദേശി രാം സ്വരൂപ് പിടിയിലായി. തങ്കവും സ്വർണ്ണാഭരണങ്ങളും കോയമ്പത്തൂരിൽ നിന്ന് തൃശൂരിൽ എത്തിക്കാനായിരുന്നു ഇയാൾക്ക് ലഭിച്ച നിർദേശം.

ഇതിനായി ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് രാം സ്വരൂപ് പിടിയിലായത്. 12 നെക്ലെയിസുകൾ, 12 വളകൾ, നാല് ജോഡി കമ്മലുകൾ എന്നിവയാണ് ആഭരണമായി ഉണ്ടായിരുന്നത്. ബിസ്കറ്റുകളാക്കിയാണ് തങ്കം കടത്താൻ ശ്രമിച്ചത്. ഇവ എവിടെ എത്തിക്കാനാണ് ലക്ഷ്യമിട്ടതെന്ന് വ്യക്തമല്ല.