ഹരിപ്പാട്: താറാവിൻ കൂട്ടിൽ നിന്ന് പെരുമ്പാമ്പിനെ പിടികൂടി. കാർത്തികപ്പള്ളി വലിയകുളങ്ങര ക്ഷേത്രത്തിന് വടക്ക് ചിറ്റൂർ കിഴക്കതിൽ പ്രകാശൻ്റെ വീടിന് സമീപമുള്ള താറാവിൻ കൂട്ടിൽ നിന്നാണ് കഴിഞ്ഞ ദിവസം പെരുമ്പാമ്പിനെ പിടികൂടിയത്.

പ്രകാശൻ്റെ ഭാര്യ താറാവുകളെ കൂട് തുറന്ന് പുറത്തുവിടാൻ ചെന്നപ്പോഴാണ് കൂട്ടിനുള്ളിൽ പാമ്പിനെ കണ്ടത്. ഉടൻ തന്നെ ഗ്രാമ പഞ്ചായത്തംഗം അല്ലിറാണി റാന്നി ഫോറസ്റ്റ് ഓഫീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് വനം വകുപ്പിൻ്റെ പാമ്പ് പിടുത്തക്കാരൻ പാനൂർ സ്വദേശി ഹുസൈൻ 7 അടി നീളവും 10 കിലോ ഗ്രാം തൂക്കവുമുള്ള പെൺ പാമ്പിനെ പിടികൂടുകയായിരുന്നു.

Read Also: മരത്തിന് മുകളിൽ പാമ്പുണ്ടെന്ന് ഉറപ്പാക്കിയ ശേഷം കീരി ചെയ്തത്; വീഡിയോ കാണാം

ബാങ്കിലെ സ്‌ട്രോംഗ് റൂം തുറന്നപ്പോള്‍ മൂര്‍ഖന്‍ പാമ്പ്; വിറച്ച് ജീവനക്കാര്‍