Asianet News MalayalamAsianet News Malayalam

വീടിന് മുന്നിലെ കാർ കത്തിച്ച സംഭവം; അന്വേഷണത്തിനൊടുവിൽ പ്രതിയെ കണ്ടെത്തി, മകൻ അറസ്റ്റിൽ

കാർ കത്തിച്ചെന്ന മിൻഹാജിന്റെ പിതാവിന്റെ പരാതിയിലാണ് കൊണ്ടോട്ടി പൊലീസ് കേസെടുത്ത് അന്വേഷിച്ചത്. ഈ അന്വേഷണത്തിലാണ് പ്രതി മകനാണെന്ന് പൊലീസ് കണ്ടെത്തുന്നത്. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ മകനെ പൊലീസ് അറസ്റ്റു ചെയ്തു. 
 

 Son arrested in Malappuram car burning incident
Author
First Published Aug 28, 2024, 10:46 AM IST | Last Updated Aug 28, 2024, 11:06 AM IST

മലപ്പുറം: വീടിന് മുന്നിൽ നിർത്തിയിട്ട കാർ കത്തിച്ച സംഭവത്തിൽ മകൻ അറസ്റ്റിൽ. സംഭവത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മകൻ അറസ്റ്റിലായത്. മലപ്പുറം കൊണ്ടോട്ടി സ്വദേശി ഡാനിഷ് മിൻഹാജ് (21) ആണ് അറസ്റ്റിലായത്. കാർ കത്തിച്ചെന്ന മിൻഹാജിന്റെ പിതാവിന്റെ പരാതിയിലാണ് കൊണ്ടോട്ടി പൊലീസ് കേസെടുത്ത് അന്വേഷിച്ചത്. ഈ അന്വേഷണത്തിലാണ് പ്രതി മകനാണെന്ന് പൊലീസ് കണ്ടെത്തുന്നത്. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ മകനെ പൊലീസ് അറസ്റ്റു ചെയ്തു.

ലൈസൻസിലാത്ത മകന് കാർ ഓടിക്കാൻ നൽകാത്തതിലുള്ള വൈരാഗ്യമാണ് കാർ കത്തിക്കാൻ കാരണമെന്ന് പൊലീസ് കണ്ടെത്തി. ഇന്നലെ സുഹൃത്തുക്കൾക്കൊപ്പം പുറത്തുപോകാൻ മകൻ പിതാവിനോട് കാറിന്റെ താക്കോൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ താക്കോൽ കൊടുക്കാൻ പിതാവ് തയ്യാറായില്ല. ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു പിതാവ്. ഇതിൽ പ്രകോപിതനായ മകൻ കാർ പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. 

ബസ് തട്ടി റോഡിൽ വീണ ബൈക്ക് യാത്രികന് മുകളിലൂടെ ടിപ്പർ കയറിയിറങ്ങി; 50കാരന് ദാരുണാന്ത്യം

സിനിമ നയരൂപീകരണ സമിതിയില്‍ നിന്ന് ബി.ഉണ്ണികൃഷ്ണനെ ഒഴിവാക്കണം , മുഖ്യമന്ത്രിക്ക് വിനയന്‍റ കത്ത്

https://www.youtube.com/watch?v=Ko18SgceYX8

 

Latest Videos
Follow Us:
Download App:
  • android
  • ios