സമുദായ മാനദണ്ഡം ലംഘിച്ച് ഒരേ ഇല്ലത്ത് നിന്ന് കല്യാണം കഴിച്ചതാണ് ഭ്രഷ്ടിന് കാരണം. അജാനൂര്‍ ശ്രീകുറുമ്പ ഭഗവതി ക്ഷേത്രത്തിലെ സ്ഥാനികന്മാരും കമ്മിറ്റിയുമാണ് പ്രിയേഷിന് വിലക്ക് ഏര്‍പ്പെടുത്തിയത്

പിതാവ് മരിച്ചപ്പോള്‍ കര്‍മ്മം നടത്താന്‍ അനുവദിക്കാതെ യുവാവിന് ക്ഷേത്ര കമ്മിറ്റിയുടെ വിലക്ക്. കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശി പ്രിയേഷിനാണ് ദുരനുഭവമുണ്ടായത്. സമുദായ മാനദണ്ഡം ലംഘിച്ച് വിവാഹം കഴിച്ചതാണ്, ഭ്രഷ്ട് കല്‍പ്പിക്കാന്‍ കാരണം. കാഞ്ഞങ്ങാട് മീനാപ്പീസ് കടപ്പുറത്തെ ബാലന്‍ കൂട്ടായിക്കാരന്‍ തിങ്കളാഴ്ചയാണ് മരിച്ചത്. എന്നാല്‍ മരണാനന്തര കര്‍മ്മം നടത്തേണ്ട ഏക മകന്‍ പ്രിയേഷിനെ അതിന് അനുവദിച്ചില്ലെന്നാണ് പരാതി.

സമുദായ മാനദണ്ഡം ലംഘിച്ച് ഒരേ ഇല്ലത്ത് നിന്ന് കല്യാണം കഴിച്ചതാണ് ഭ്രഷ്ടിന് കാരണം. അജാനൂര്‍ ശ്രീകുറുമ്പ ഭഗവതി ക്ഷേത്രത്തിലെ സ്ഥാനികന്മാരും കമ്മിറ്റിയുമാണ് പ്രിയേഷിന് വിലക്ക് ഏര്‍പ്പെടുത്തിയത്. പ്രിയേഷ് പിതാവിന്‍റെ മൃതദേഹം കാണുന്നത് തടയാനും ശ്രമമുണ്ടായതായി യുവാവ് പരാതിപ്പെടുന്നു.

പ്രിയേഷിന് ഭ്രഷ്ട് കല്‍പ്പിച്ചതോടെ ബാലന്‍റെ സഹോദര പുത്രന്‍ അജീഷാണ് കര്‍മ്മങ്ങള്‍ ചെയ്തത്. എന്നാല്‍ പൂര്‍വികന്മാരുടെ ചര്യയാണ് തങ്ങള്‍ പ്രവര്‍ത്തിച്ചതെന്ന് സ്ഥാനികന്മാര്‍ വിശദീകരിക്കുന്നത്. സംഭവത്തേക്കുറിച്ച് കാഞ്ഞങ്ങാട് ഡിവൈഎസ്പിക്ക് പരാതി നല്‍കിയിരിക്കുകയാണ് പ്രിയേഷ്.

മകൻ മുസ്ലിം സ്ത്രീയെ വിവാഹം കഴിച്ചു, കരിവെള്ളൂരിൽ പൂരക്കളി കലാകാരനെ വിലക്കി ക്ഷേത്രക്കമ്മിറ്റി

മകൻ മുസ്ലിം പെൺകുട്ടിയെ വിവാഹം കഴിച്ചതിന് കണ്ണൂർ കരിവെള്ളൂരിൽ പൂരക്കളി മറത്തുകളി കലാകാരനെ വിലക്കി ക്ഷേത്രം കമ്മറ്റി. 37 വർഷമായി അനുഷ്ഠാന കലാരംഗത്തുള്ള വിനോദ് പണിക്കരെയാണ് നേരത്തെ നിശ്ചയിച്ച പരിപാടിയിൽ നിന്നും മാറ്റി മറ്റൊരാളെക്കൊണ്ട് ചെയ്യിച്ചത്. ആചാരത്തിന് കളങ്കം വരുന്നതിനാലാണ് തീരുമാനമെന്നും മറ്റുള്ളവർ ഇക്കാര്യത്തിൽ ഇടപെടേണ്ട എന്നുമാണ് കരിവെള്ളൂർ കുണിയൻ പറമ്പത്ത് ഭഗവതി ക്ഷേത്ര കമ്മറ്റിയുടെ നിലപാട്. 37 കൊല്ലമായി അനുഷ്ഠാന കലയെ നെഞ്ചേറ്റിയ പണിക്കർക്കായിരുന്നു കഴി‌ഞ്ഞ തവണത്തെ പൂരക്കളി അക്കാദമി മറത്തുകളി പുരസ്കാരം. വിനോദ് പണിക്കർ ഇന്ന് വിങ്ങലും വിതുമ്പലുമായി കഴിയുകയാണ്. മകൻ മതം മാറി കല്യാണം കഴിച്ചതിന് കരിവെള്ളൂർ കുണിയൻ പറമ്പത്ത് ഭഗവതി ക്ഷേത്ര ഭാരവാഹികൾ മറത്തു കളിയിൽ നിന്ന് വിലക്കി. പകരം മറ്റൊരാളെ ഏൽപിച്ച് കളി നടത്തുകയായിരുന്നു.

മകന്റെ ശ്രാദ്ധചടങ്ങുകൾ നടത്തിയില്ല; കുടുംബത്തിന് ഭ്രഷ്ട് കല്‍പിച്ച് പഞ്ചായത്ത്; കേസെടുത്ത് പൊലീസ്
മരിച്ചയാളുടെ ശ്രാദ്ധച്ചടങ്ങുകൾ നടത്താത്തതിന്റെ പേരിൽ കുടുംബത്തെ ഭ്രഷ്ട് കൽപിച്ച പഞ്ചായത്ത് നടപടിക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ്. മധ്യപ്രദേശിലെ ഛത്താർപൂർ ജില്ലയിലെ കർഷകനാണ് പോലീസിൽ പരാതി നൽകിയത്. മാർച്ച് മാസത്തിലാണ് ഇദ്ദേഹത്തിന്റെ മകൻ മരിക്കുന്നത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത് മൂലം മകന്റെ മരണാനന്തര ചടങ്ങുകൾ ഈ കുടുംബം നടത്തിയിരുന്നില്ല. അതിനെ തുടർന്നാണ് പഞ്ചായത്ത് ഈ കുടുംബത്തിന് ഭ്രഷ്ട് കൽപിച്ചത്.