Asianet News MalayalamAsianet News Malayalam

ഭാര്യാമാതാവിനെ മരുമകന്‍ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; പ്രതി കസ്റ്റഡിയിൽ

ആറ്റിങ്ങൽ സ്വദേശി പ്രീതയാണ് കൊല്ലപ്പെട്ടത്. ഭാര്യ മാതാവിനെയും ഭാര്യ പിതാവിനെയും മകളുടെ ഭർത്താവ് ചുറ്റിക കൊണ്ട് ആക്രമിക്കുകയായിരുന്നു.

son in law killed mother in law by hit the head with hammer in  thiruvananthapuram attingal
Author
First Published Aug 7, 2024, 8:45 AM IST | Last Updated Aug 7, 2024, 9:20 AM IST

തിരുവനന്തപുരം: ആറ്റിങ്ങലിൽ ഭാര്യാമാതാവിനെ യുവാവ് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ആറ്റിങ്ങൽ സ്വദേശി പ്രീതയാണ് കൊല്ലപ്പെട്ടത്. ഭാര്യ മാതാവിനെയും ഭാര്യ പിതാവിനെയും മകളുടെ ഭർത്താവ് ചുറ്റിക കൊണ്ട് ആക്രമിക്കുകയായിരുന്നു. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. 

ആറ്റിങ്ങൽ കരിച്ചയിൽ രേണുക അപ്പാർട്ട്മെൻ്റിൽ താമസിക്കുകയായിരുന്നു പ്രീതയും ഭർത്താവ് ബാബുവും. മരുമകൻ അനിൽ കുമാറും ഭാര്യയുമായി വിവാഹ മോചനകേസ് നടക്കുകയാണ്. പ്രതി അനിൽ കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിന് പിന്നാലെ പ്രീതയെ ആശുപ്രത്രിയിൽ എത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രീതയുടെ ഭർത്താവ് ബാബു തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios