ബിയർ കുപ്പി കൊണ്ട് അടിക്കാൻ ശ്രമിച്ചപ്പോൾ ഓടി രക്ഷപ്പെട്ട യുവതിയെ പിന്തുടർന്ന് കത്തി കാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. ഇയാൾ നിരവധി മയക്കുമരുന്ന് ഇടപാട് കേസുകളിലും പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. 

കൊച്ചി: യുവതിയെ ആക്രമിച്ച കേസിലെ പ്രതി കൊച്ചിയിൽ പിടിയിൽ. എറണാകുളം പള്ളുരുത്തി സ്വദേശി അജീഷ് ആണ് പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ചയാണ് കടവന്ത്ര മാർക്കറ്റിന് സമീപത്ത് വച്ച് ഇയാൾ സ്പാ ജീവനക്കാരിയായ യുവതിയോട് മോശമായി പെരുമാറിയത്. യുവതിയോട് അപമര്യാദയായി പെരുമാറാനുള്ള ശ്രമം ചെറുത്തപ്പോഴായിരുന്നു ആക്രമണം. ബിയർ കുപ്പി കൊണ്ട് അടിക്കാൻ ശ്രമിച്ചപ്പോൾ ഓടി രക്ഷപ്പെട്ട യുവതിയെ പിന്തുടർന്ന് കത്തി കാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. ഇയാൾ നിരവധി മയക്കുമരുന്ന് ഇടപാട് കേസുകളിലും പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. 

Add Asianetnews as a Preferred SourcegooglePreferred

ബാങ്കോക്കിൽ നിന്ന് നെടുമ്പാശ്ശേരിയിൽ പറന്നിറങ്ങി ഡെന്നി, ലഗേജിൽ സംശയം; 8 പാക്കറ്റുകളിൽ നിറയെ കഞ്ചാവ്, പിടിവീണു

https://www.youtube.com/watch?v=Ko18SgceYX8