ആലപ്പുഴ: ജില്ലാ സപ്ലൈ ഓഫിസറുടെ പ്രത്യേക നിര്‍ദേശപ്രകാരം  അമ്പലപ്പുഴ താലൂക്കിലെ ഭക്ഷ്യവകുപ്പിന്‍റെ മിന്നൽപരിശോധന. വഴിച്ചേരി മാര്‍ക്കറ്റ്, പുലയന്‍ വഴി, പിച്ചുഅയ്യര്‍ ജംഗ്ഷന്‍ എന്നിവിടങ്ങളിലെ പലചരക്ക് കടകള്‍ ,പച്ചക്കറി കടകള്‍ ,ഹോട്ടലുകള്‍ ,ബേക്കറികള്‍ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.

വിലവിവരപട്ടിക , സ്റ്റോക്ക് നിലവാരം പരിശോധിച്ചതില്‍ വിലവിവരം എഴുതി പ്രദര്‍ശിപ്പിക്കാതിരുന്ന ഒരു ബേക്കറി, രണ്ട് പച്ചക്കറി കട, രണ്ട് പലചരക്ക് കട എന്നിവയുടെ ഉടമകള്‍ക്ക് വിശദീകരണം ആവശ്യപ്പെട്ട് നോട്ടിസ് നല്‍കി.