ബിയർ വൈൻ പാർലർ ഉൾപ്പടെയുള്ള മദ്യശാലകൾ തുറക്കുന്നതിനാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്

കൊച്ചി: ആലുവ മണപ്പുറത്തെ ശിവരാത്രി ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ ഏറക്കുറെ പൂർത്തിയായി. കൊവിഡ് നിയന്ത്രണങ്ങൾ ഇല്ലാത്തതിനാൽ ഇക്കുറി വിപുലമായ ഒരുക്കങ്ങളാണ് ദേവസ്വം ബോർഡും ആലുവ നഗരസഭയും ഒരുക്കിയിരിക്കുന്നത്. ബലി തർപ്പണത്തിനായി പെരിയാർ തീരത്ത് 116 ബലിത്തറകൾ ഒരുങ്ങിക്കഴിഞ്ഞു. ശനിയാഴ്ച തുടങ്ങുന്ന ബലിതർപ്പണം തിങ്കളാഴ്ച രാവിലെ 11 മണി വരെ തുടരും.

കേന്ദ്രമന്ത്രി എത്തി, ഐസിയു പ്രവേശനമില്ല, കാണണമെന്ന് അപ്പ, പറഞ്ഞത് നിമിഷപ്രിയയുടെ കാര്യം മാത്രം: വിവരിച്ച് മകൾ

ശിവരാത്രി നാളിൽ ക്ഷേത്രത്തിലെ ചടങ്ങുകൾക്ക് തന്ത്രി മുല്ലേപ്പിള്ളി ശങ്കരന്‍ നമ്പൂതിരി നേതൃത്വം നല്‍കും. കൊവിഡ് കാരണം കഴിഞ്ഞ വർഷങ്ങളിൽ നിയന്ത്രണങ്ങളോടെയാണ് ബലി തർപ്പണം നടന്നത്. ഇത്തവണ നിയന്ത്രണങ്ങൾ ഇല്ലാത്തതിനാൽ തിരക്ക് കൂടും. ആയിരത്തിലധികം പൊലീസുകാരെയാണ് സുരക്ഷക്കായി വിനിയോഗിക്കുക. ബലി തർപ്പണത്തിനെത്തുന്നവർക്ക് ഗ്രൂപ്പ് ഇൻഷൂറൻസ് ഏർപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രത്തിലെത്തുന്നവർക്ക് അന്നദാനവും ഒരുക്കുന്നുണ്ട്. ജില്ല കളക്ടർ ഡോ. രേണു രാജിന്റെ നേതൃത്ത്വത്തിൽ ഉദ്യോഗസ്ഥർ ഒരുക്കങ്ങൾ വിലയിരുത്തി. കെ എസ് ആർ ടി സി 210 പ്രത്യേക സര്‍വ്വീസുകൾ നടത്തും. സ്വകാര്യ ബസുകള്‍ക്ക് സ്‌പെഷ്യൽ പെര്‍മിറ്റ് നല്‍കും. ആലുവയിലേക്ക് പ്രത്യേക ട്രെയിൻ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൊച്ചി മെട്രോ അധിക സര്‍വ്വീസ് നടത്തുവാനും തീരുമാനിച്ചിട്ടുണ്ട്. ഫെബ്രുവരി 18 ന് മെട്രോ സർവ്വീസ് രാത്രി 11.30 വരെയാക്കിയിട്ടുണ്ട്. അതേസമയം പ്രദേശത്ത് രണ്ട് ദിവസം മദ്യ നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.

രണ്ട് ദിവസം മദ്യ നിയന്ത്രണം

ശിവരാത്രി മഹോത്സവം പ്രമാണിച്ച് ആലുവയിൽ രണ്ട് ദിവസം മദ്യ നിയന്ത്രണം ഏ‌ർപ്പെടുത്തി. ബിയർ വൈൻ പാർലർ ഉൾപ്പടെയുള്ള മദ്യശാലകൾ തുറക്കുന്നതിനാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. 18 രാവിലെ 6 മുതൽ 19 ന് ഉച്ചയ്ക്ക് 2 വരെ ബിയർ വൈൻ പാർലർ ഉൾപ്പടെയുള്ള മദ്യശാലകൾ തുറക്കരുതെന്ന് ജില്ലാകളക്ടർ അറിയിച്ചിച്ചിട്ടുണ്ട്. 

ആലുവയിലേക്ക് പ്രത്യേക സർവീസ്

ഫെബ്രുവരി 18 ന് മെട്രോ സർവ്വീസ് രാത്രി 11.30 വരെയാക്കിയിട്ടുണ്ട്. ഞായറാഴ്ച്ച പുലർച്ചെ 4.30 മുതൽ ട്രെയിൻ സർവ്വീസും ഉണ്ടായിരിക്കും. ശിവരാത്രിയോടനുബന്ധിച്ച് ആലുവ മണപ്പുറത്ത് ബലിതർപ്പണത്തിന് എത്തുന്നവർക്ക് ഉപകാരപ്രദമാകുന്നതിനായാണ് കൊച്ചി മെട്രോ ഫെബ്രുവരി 18, 19 തീയതികളിൽ സർവ്വീസ് ദീർഘിപ്പിക്കുന്നത്. ആലുവയിൽ നിന്നും എസ് എൻ ജംഗ്ഷനിൽ നിന്നും 18 ശനിയാഴ്ച്ച രാത്രി 11.30 വരെ ട്രെയിൻ സർവ്വീസ് ഉണ്ടായിരിക്കുന്നതാണ്. രാത്രി 10.30ന് ശേഷം 30 മിനിറ്റ് ഇടവേളകളിലായിരിക്കും സർവ്വീസ്. ഫെബ്രുവരി 19ന് പുലർച്ചെ 4.30 മുതൽ കൊച്ചി മെട്രോ സർവ്വീസ് ആരംഭിക്കും. രാവിലെ 7 മണിവരെ 30 മിനിറ്റ് ഇടവിട്ടും 7 മുതൽ 9 മണിവരെ 15 മിനിറ്റ് ഇടവിട്ടുമായിരിക്കും ട്രെയിൻ സർവ്വീസ്. ബലിതർപ്പണത്തിന് എത്തുന്നവർക്ക് മാത്രമല്ല, ഞായറാഴ്ച്ച നടക്കുന്ന യു പി എസ് സി എൻജിനിയറിംഗ് സർവ്വീസ്, കംമ്പയിൻഡ് ജിയോ സൈൻടിസ്റ്റ് പരീക്ഷ എഴുതാൻ എത്തുന്നവർക്കും പുതുക്കിയ ട്രെയിൻ സമയക്രമം ഉപകാരപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

YouTube video player