കഞ്ഞിക്കുഴി: കൊവിഡ് 19 കാലത്ത് പ്രയാസം അനുഭവപ്പെടുന്നവർക്ക് ഒരുകൈ സഹായവുമായി കഞ്ഞിക്കുഴിയിലെ കർഷകൻ ഹരിദാസ്. വിളവെടുത്ത 2000 ചുവട് ചീരയാണ് പ്രദേശത്തെ ഓട്ടോ ഡ്രൈവർമാർക്കും കയർ തൊഴിലാളികൾക്കും കൂലിപ്പണിക്കാർക്കും കൊവിഡ് അതിജീവനത്തിന്റെ ഭാഗമായി നൽകിയത്. 

Read more: ചേര്‍ത്തലയില്‍ ബൈക്കിലെത്തിയ സംഘം വീട്ടമ്മയുടെ മാലപൊട്ടിച്ചു

കഞ്ഞിക്കുഴി മൃഗാശുപത്രിയിലെ ജീവനക്കാരനായ എസ്എൻ പുരം പുത്തൻവെളി വീട്ടിൽ ഹരിദാസ് ജോലി കഴിഞ്ഞുള്ള ഇടവേളകളിൽ കൃഷിയിൽ സജീവമാണ്. വീട്ടുമുറ്റത്ത് മികച്ച രീതിയിൽ ചീരകൃഷി നടത്തി. വീട് പരിസരം ചുവന്നപ്പോൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ജി രാജു എത്തി വിളവെടുപ്പ് നടത്തി. പിന്നീട് നൂറോളം പേർക്ക് ചീര ദാനം ചെയ്യുകയായിരുന്നു. വിളവെടുപ്പിന് ശേഷം ചീര സ്വന്തം വാഹനത്തിൽ കയറ്റി സാധാരണക്കാർക്ക് സൗജന്യമായി നൽകി. ചീരക്കൊപ്പം പച്ചക്കറി വിത്തുകളും നൽകി. 

Read more: കനത്ത മഴയ്ക്കിടെ വീടിന്‍റെ മുറ്റത്ത് വച്ച് ഇടിമിന്നലേറ്റ് യുവാവ് മരിച്ചു