വിദ്യാർഥികളെ പീഡിപ്പിച്ച കായിക അധ്യാപകന് കൂടിയായ മാരായമുട്ടം വടകര നീരറതല രതീഷ് എന്ന ഫാദർ ജസ്റ്റിൻ (40) അറസ്റ്റിൽ

തിരുവനന്തപുരം: വിദ്യാർഥികളെ പീഡിപ്പിച്ച കായിക അധ്യാപകന് കൂടിയായ മാരായമുട്ടം വടകര നീരറതല രതീഷ് എന്ന ഫാദർ ജസ്റ്റിൻ (40) അറസ്റ്റിൽ. ഇയാൾ ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ 2019 മുതൽ 2021 കാലയളവ് വരെ ചില കുട്ടികളെ പീഡിപ്പിച്ചു എന്ന് ചൈൽഡ് ലൈനിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

നെയ്യാർ ഡാം പോലീസ് നടത്തിയ അന്വേഷണത്തിലാണ് ആണ് ഫാദർ പിടിയിലാകുന്നത്. ഇപ്പോൾ മറ്റൊരു സ്ഥാപനത്തിൽ ജോലി ചെയ്തു വരുന്നതിനിടെ ആണ് പ്രതി അറസ്റ്റിലായിരിക്കുന്നത്. പ്രതിയെ കാട്ടാക്കട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.

Read more:  'മുന്നോട്ട് നീങ്ങിയാൽ പത്തടി താഴ്ചയിലേക്ക്', ഹരിപ്പാട് തെന്നിനീങ്ങിയ കെഎസ്ആർടിസി ബസ്, താങ്ങായി മനോധൈര്യം!