എറണാകുളം ഉദയംപേരൂരിൽ പഴകിയ ഭക്ഷണസാധനങ്ങൾ കണ്ടെടുത്ത ബേക്കറി അടച്ചുപൂട്ടി.

കൊച്ചി: എറണാകുളം ഉദയംപേരൂരിൽ പഴകിയ ഭക്ഷണസാധനങ്ങൾ കണ്ടെടുത്ത ബേക്കറി അടച്ചുപൂട്ടി. ഉദയംപേരൂർ പഞ്ചായത്ത് 16-ാം വാർഡിൽ ന്യൂ സ്റ്റാർ ബേക്കറിയിൽ നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടിയത്. കാലാവധി കഴിഞ്ഞതും പൂപ്പൽ ബാധിച്ചതുമായ ഹൽവ, പേഡ, ക്രീംറോൾ, പാൽ, സ്ട്രോബറി സിറപ്പ്, സ്ക്വാഷ്, ഭക്ഷ്യസുരക്ഷാ മാനദണ്ഡ പ്രകാരമുള്ള ലേബൽ പതിപ്പിക്കാത്ത ബ്രെഡ് പാക്കറ്റുകൾ എന്നിവയാണ് പിടികൂടിയത്.

Add Asianetnews as a Preferred SourcegooglePreferred

ബേക്കറിയിലെ ജീവനക്കാർക്ക് സാംക്രമിക രോ​ഗങ്ങളില്ല എന്ന് ഉറപ്പുവരുത്തുന്നതിനുള്ള ഹെൽത്ത് കാർഡ്, ജല ​ഗുണനിലവാര പരിശോധന സർട്ടിഫിക്കറ്റ് എന്നിവ ഉണ്ടായിരുന്നില്ലെന്ന് ഹെൽത്ത് ഡിപ്പാർട്ട്മെന്റ് നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു. അടുക്കളയും പരിസരവും വളരെ വൃത്തിഹീനമായ നിലയിലാണ് കാണപ്പെട്ടിരുന്നതെന്നും നോട്ടീസിലുണ്ട്.