മുല്ലക്കൽ വാർഡിൽ അമ്പാടി ഹോട്ടൽ, ഇന്ത്യൻ കോഫി ഹൗസ്, പൊന്നൂസ്, രാജാ കേശവദാസ്, ഉടുപ്പി, നമസ്തേ ടിഫിൻ എന്നീ ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്.


ആലപ്പുഴ: നഗരസഭ ആരോഗ്യ വിഭാഗം വിവിധ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു. മുല്ലക്കൽ വാർഡിൽ അമ്പാടി ഹോട്ടൽ, ഇന്ത്യൻ കോഫി ഹൗസ്, പൊന്നൂസ്, രാജാ കേശവദാസ്, ഉടുപ്പി, നമസ്തേ ടിഫിൻ എന്നീ ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. അമ്പാടി ഹോട്ടലിൽ നിന്നും പഴകിയ ചോറ്, രാജാ കേശവദാസ് ഹോട്ടലിൽ നിന്നും പഴകിയ ഫ്രൈഡ് റൈസ്, നെയ് ചോറ്, ചിക്കൻ ഫ്രൈ, നിരോധിത പ്ലാസ്റ്റിക് കവർ എന്നിവ പിടിച്ചെടുത്തു നശിപ്പിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തോട്ടപ്പള്ളിയിലെ കരിമണൽ ഖനനത്തിന് സ്റ്റേ ഇല്ല: വിശദമായ പരിശോധനയ്ക്ക് സുപ്രീം കോടതി

ഇന്ത്യൻ കോഫിഹൗസ്, പൊന്നൂസ്, ഉടുപ്പി, നമസ്തേ ടിഫിൻ, എന്നീ ഹോട്ടലുകളിൽ പരിശോധന നടത്തിയെങ്കിലും പഴകിയ ഭക്ഷണ സാധനങ്ങൾ ഒന്നും തന്നെ കണ്ടെത്തിയില്ല.