കോഴിക്കോട്. കോഴിക്കോട് ജെഡിടി ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ  നടന്ന 63ാമത് സംസ്ഥാന സ്കൂൾ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പ് ആൺകുട്ടികളുടെ വിഭാഗം ഫൈനൽ മത്സരത്തിൽ  മലപ്പുറം തിരുവനന്തപുരത്തെപരാജയപ്പെടുത്തി ചാമ്പ്യന്മാരായി. മൂന്നാം സ്ഥാനം ആലപ്പുഴ കരസ്ഥമാക്കി. 

പെൺകുട്ടികളുടെ വിഭാഗത്തിൽ കോട്ടയം മലപ്പുറത്തെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായി. മൂന്നാം സ്ഥാനം ആതിഥേയരായ കോഴിക്കോട് കരസ്ഥമാക്കി. നെറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ പത്തനംതിട്ട ചാമ്പ്യന്മാരായി. 

ആൺകുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോട് രണ്ടാം സ്ഥാനവും മലപ്പുറം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പെൺകുട്ടികളുടെ വിഭാഗത്തിൽ കോട്ടയം രണ്ടാംസ്ഥാനവും, തൃശൂർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സമാപനചടങ്ങിൽ കേരള സ്കൂൾ സ്പോർട്സ് ഫിസിക്കൽ ജോയിന്റ് ഡയറക്ടർ ഡോ. ചാക്കോ ജോസഫ് വിജയികൾക്കുള്ള ട്രോഫികളും മെഡലുകളും വിതരണം ചെയ്തു. കോഴിക്കോട് വിദ്യാഭ്യാസ ഉപ ഡയറക്ടർ വി പി അധ്യക്ഷത വഹിച്ചു.

സംസ്ഥാന സ്പോർട്സ് കൗൺസിൽ മെമ്പർ വികെ തങ്കച്ചൻ, ചേവായൂർ എഇഒ ശ്രീമതി ഹെലൻ ഹൈസന്ത് മെൻടോൺസ്, ജെഡിടി ഹയർസെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ പി അബ്ദുൽ ഗഫൂർ, ജില്ലാ നെറ്റ് ബോൾ അസോസിയേഷൻ സെക്രട്ടറി കെ ബാബു എന്നിവർ ആശംസകൾ നേർന്നു. കൺവീനർ എകെ മുഹമ്മദ് അഷ്റഫ് സ്വാഗതവും സ്കൂൾ ഗെയിംസ് അസോസിയേഷൻ സെക്രട്ടറി കെഎം ജോസഫ് നന്ദിയും പറഞ്ഞു.