ഇലക്ഷന്‍റെ ഭാഗമായി ഓരോ ജില്ലയിലും നിലവിൽ വന്ന സ്റ്റാറ്റിക് സർവൈലൻസ് സ്ക്വാഡാണ് ഇത്തരത്തിൽ വാഹന പരിശോധന നടത്തിയും മറ്റും പണം പിടിച്ചെടുക്കുന്നത്. എന്നാല്‍ സ്ക്വാഡ് പണം പിടിച്ചെടുത്ത ആളുടെ പേര് വെളിപ്പെടുത്താറില്ല.
കോഴിക്കോട്: ലോക് സഭാ തെരഞ്ഞടുപ്പിന്‍റെ മറവില്‍ സംസ്ഥാനത്തേക്ക് രേഖകളില്ലാത്ത പണം ഒഴുകുന്നു. ഓരോ ദിവസവും സംസ്ഥാനത്തെ ഓരോ ജില്ലയിലും പിടികൂടുന്നത് ലക്ഷങ്ങളാണ്. വിവിധ രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പ് അനുകൂലമാക്കാൻ വേണ്ടി സംഭരിച്ച പണങ്ങളാണ് ഇത്തരത്തിൽ പിടിക്കപ്പെടുന്നതെന്നാണ് പരാതി.
ഇലക്ഷന്‍റെ ഭാഗമായി ഓരോ ജില്ലയിലും നിലവിൽ വന്ന സ്റ്റാറ്റിക് സർവൈലൻസ് സ്ക്വാഡാണ് ഇത്തരത്തിൽ വാഹന പരിശോധന നടത്തിയും മറ്റും പണം പിടിച്ചെടുക്കുന്നത്. എന്നാല്‍ സ്ക്വാഡ് പണം പിടിച്ചെടുത്ത ആളുടെ പേര് വെളിപ്പെടുത്താറില്ല.
പിടിക്കപ്പെടുന്ന മിക്കവരും അടുത്ത ദിവസം രേഖകൾ ഹാജരാക്കി പണം തിരികെ സ്വന്തമാക്കുകയാണ് പതിവ്. രേഖകൾ ഇത്തരത്തിൽ ശരിയാക്കി നൽകാനും രാഷ്ടീയ പാർട്ടികൾക്ക് പ്രത്യേക സംവിധാനമുള്ളതായാണ് ആക്ഷേപം. ഇന്നലെ പിടികൂടിയ 2,97,000 രൂപ ഉൾപ്പെടെ കോഴിക്കോട് ജില്ലയിൽ ഇതുവരെ രേഖകളില്ലാത്ത 39 ലക്ഷം രൂപ പിടികൂടി.