വയറിന് അസ്വസ്ഥതയുമായി അമ്മയുടെ കൂടെ പുത്തനത്താണിയില്‍ ഡോക്ടറുടെ അടുത്ത് പരിശോധനക്കെത്തിയപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്. 

കല്‍പകഞ്ചേരി: ആദ്യ ഭാര്യയുടെ 14 വയസ്സുകാരിയായ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ രണ്ടാനച്ഛന്‍ പൊലീസ് പിടിയില്‍. കല്‍പകഞ്ചേരി സിഐ എംബി റിയാസ് രാജയും സംഘവുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പോക്‌സോ ചുമത്തി. വാടക വീട്ടില്‍ കഴിയുകയാണ് പ്രതി. ഈ വീട്ടില്‍ വെച്ചാണ് കുട്ടിയെ പ്രതി പീഡിപ്പിച്ചെതെന്ന് പൊലീസ് പറഞ്ഞു. വയറിന് അസ്വസ്ഥതയുമായി അമ്മയുടെ കൂടെ പുത്തനത്താണിയില്‍ ഡോക്ടറുടെ അടുത്ത് പരിശോധനക്കെത്തിയപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്.

പന്തികേട് തോന്നിയ ഡോക്ടര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിയുന്നത്. പത്തു വര്‍ഷമായി ജില്ലയിലെ പല ഭാഗങ്ങളിലും നിര്‍മ്മാണ ജോലി എടുത്തുവരികയാണ് പ്രതി. ഇയാളെ കോടതിയില്‍ ഹാജരാക്കി.