കഴിഞ്ഞയാഴ്ചയും പ്രദേശത്ത് 12പേരെ തെരുവുനായ് ആക്രമിച്ചിരുന്നു. ഇതേ നായ് തന്നെയാണ് അന്നും ആളുകളെ ആക്രമിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്

കോഴിക്കോട്: കോഴിക്കോട് വടകരയില്‍ തെരുവുനായ് ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്. പ്രകോപനമൊന്നുമില്ലാതെയാണ് നാലുപേര്‍ക്കും നായയുടെ കടിയേറ്റത്. നടന്നുപോകുന്നതിനിടെ നായ ആക്രമിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇന്ന് രാവിലെയാണ് സംഭവം. കടിയേറ്റ നാലുപേരും വടകരയിലെ ഗവ. ആശുപത്രിയില്‍ ചികിത്സ തേടി. എല്ലാവരെയും ഒരേ നായ തന്നെയാണ് കടിച്ചത്.

ഒരു സ്ത്രീക്കും മൂന്നു പുരുഷന്മാര്‍ക്കുമാണ് കടിയേറ്റത്. സ്ത്രീയുടെ കൈയിലാണ് പരിക്ക്. മുട്ടിന് താഴെയാണ് ഒരാള്‍ക്ക് കടിയേറ്റത്. മറ്റൊരു യുവാവിന്‍റെ കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഇതിനാല്‍ തന്നെ പേയിളകിയ നായയാണെന്നും ഇതിനെ അടിയന്തരമായി പിടികൂടണമെന്നും ഇനിയും ആളുകളെ കടിക്കാന്‍ സാധ്യതയുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞയാഴ്ചയും പ്രദേശത്ത് 12പേരെ തെരുവുനായ് ആക്രമിച്ചിരുന്നു. ഇതേ നായ് തന്നെയാണ് അന്നും ആളുകളെ ആക്രമിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്. 

സ്വിമ്മിങ് പൂളില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

കുട്ടികളുമായി പോകുന്ന ഓട്ടോ, സ്കൂൾ വിട്ട് വരുമ്പോൾ നാലര വയസ്സുകാരിയെ പീഡിപ്പിച്ചു, എടപ്പാളിൽ ഡ്രൈവർ അറസ്റ്റിൽ

Kanam Rajendran Passes Away | കാനം രാജേന്ദ്രൻ അന്തരിച്ചു | CPI State Secretary | Asianet News Live