വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നര വയസുള്ള കുട്ടിക്ക് കൈക്കാണ് കടിയേറ്റത്.
മലപ്പുറം: മലപ്പുറം ചീക്കോട് മുണ്ടക്കലിൽ 5 കുട്ടികൾക്ക് തെരുവ് നായയുടെ കടിയേറ്റു. 4 സ്കൂൾ കുട്ടികൾക്കും വീട്ടുമുറ്റത്ത് നിൽക്കുന്ന ഒന്നര വയസ്സുകാരനുമാണ് കടിയേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല. മുണ്ടക്കൽ എ എം യുപി സ്കൂളിലെ വിദ്യാർഥികൾക്കാണ് ഇന്ന് ഉച്ചയോടെ കടിയേറ്റത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നര വയസുള്ള കുട്ടിക്ക് കൈക്കാണ് കടിയേറ്റത്. കുട്ടികൾ ഓമാനൂർ ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടി.
