പത്തനംതിട്ട കൊടുമണ്ണിലാണ് സംഭവം. എല്‍കെജി വിദ്യാർത്ഥികളായ വിവേക്, വിവേകി എന്നീ കുട്ടികൾക്കാണ് തെരുവ് നായയുടെ കടിയേറ്റത്.

പത്തനംതിട്ട: പത്തനംതിട്ടയില്‍ ഇരട്ട കുട്ടികളെ തെരുവ് നായ കടിച്ചു. പത്തനംതിട്ട കൊടുമണ്ണിലാണ് സംഭവം. എല്‍കെജി വിദ്യാർത്ഥികളായ വിവേക്, വിവേകി എന്നീ കുട്ടികൾക്കാണ് തെരുവ് നായയുടെ കടിയേറ്റത്. കുട്ടികൾ ഇരുവരും ട്യൂഷൻ കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം. വിവേകിന്‍റെ മുഖത്താണ് നായയുടെ കടിയേറ്റത്. പ്രാഥമിക ചികിത്സകൾക്ക് ശേഷം കുട്ടികളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

YouTube video player