വല ഉപയോഗിച്ച് നായയെ പിടികൂടി കുപ്പി മുറിച്ച് മാറ്റുകയായിരുന്നു. രക്ഷിച്ച ശേഷം നായയ്ക്ക് ഭക്ഷണവും വെള്ളവും നൽകി.
എടവക: തലയിൽ കുപ്പി കുടുങ്ങിയ നിലയിൽ അലഞ്ഞ് തിരിഞ്ഞ തെരുവ് നായയെ നാട്ടുകാർ രക്ഷപ്പെടുത്തി. വയനാട് എടവകയിലാണ് സംഭവം. വല ഉപയോഗിച്ച് നായയെ പിടികൂടി കുപ്പി മുറിച്ച് മാറ്റുകയായിരുന്നു. രക്ഷിച്ച ശേഷം നായയ്ക്ക് ഭക്ഷണവും വെള്ളവും നൽകി. നായയുടെ തുടർ സംരക്ഷണമേറ്റെടുക്കാൻ തയ്യാറായി മൃഗ സ്നേഹികളും രംഗത്തെത്തിയിട്ടുണ്ട്.
സമാനമായ മറ്റൊരു സംഭവത്തില്‍ ഫെബ്രുവരി രണ്ടാം വാരത്തില്‍ 50 അടിയോളം താഴ്ചയുള്ള പൊട്ട കിണറിൽ അകപ്പെട്ട് തെരുവ് നായയെ അഗ്നിശമന സേന രക്ഷിക്കാന്‍ കഴിയില്ലെന്ന് വിശദമാക്കിയ ശേഷവും നാട്ടുകാര്‍ രക്ഷിക്കാന്‍ ശ്രമിച്ചത് ഏറെ ചര്‍ച്ചയായിരുന്നു. ബാലരാമപുരം കട്ടച്ചൽകുഴി പുത്തൻകാനം സ്വദേശി കൃഷകുമാറിൻ്റെ വീടിന് പിന്നിലെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കിണറിലാണ് തെരുവുനായ വീണത്. ദിവസങ്ങളോളം കിണറിനുള്ളിലേക്ക് ആഹാരം കയർ കെട്ടി ഇറക്കി നായയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ നാട്ടുകാർ നടത്തിയിരുന്നു.
അതേസമയം മെയ് രണ്ടാം വാരത്തില്‍ തൃശൂർ അവണിശ്ശേരിയിൽ എട്ടുപേര്‍ക്ക് തെരുവ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. കുട്ടികള്‍ അടക്കമുള്ളവര്‍ക്കാണ് പരിക്കേറ്റത്. ആക്രമകാരിയായ തെരുവ് നായയെ നാട്ടുകാർ പിന്നീട് തല്ലിക്കൊല്ലുകയായിരുന്നു. തിരുവനന്തപുരം ജില്ലയിലെ വഞ്ചിയൂരിൽ തെരുവ് നായകളുടെ ശല്യം കൊണ്ട് പൊറുതിമുട്ടിയ അവസ്ഥയിലാണ് പട്ടള നിവാസികളുള്ളത്.
റോഡിൽ കളിക്കവെ തെരുവുനായ ആക്രമണം, കടിയേറ്റ അഞ്ച് വയസുകാരന് ദാരുണാന്ത്യം
തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ മെയ് ആദ്യ വാരത്തില്‍ വീട്ടിൽ വളർത്തിയിരുന്ന ഏഴ് ആടുകൾ വീട്ടമ്മയ്ക്ക് നഷ്ടമായിരുന്നു. പട്ടള നിസ മൻസിലിൽ ഹൈറുന്നിസയുടെ വീട്ടിൽ വളർത്തിയിരുന്ന ആടുകളെയാണ് തെരുവ് നായ്ക്കൂട്ടം കടിച്ചു കൊന്നത്. പുലർച്ച ആടുകളുടെ നിലവിളി ശബ്ദം കേട്ട് ഇറങ്ങി നോക്കിയപ്പോൾ നായ്ക്കൾ ഓടി രക്ഷപ്പെടുകയായിരുന്നു.
തൃശൂരിൽ എട്ടുപേരെ തെരുവുനായ കടിച്ചു; പരിക്കേറ്റവരിൽ കുട്ടികളും, നായയെ നാട്ടുകാർ തല്ലിക്കൊന്നു

