ആലപ്പുഴ: നഗരസഭയിലെ ശുചീകരണ വിഭാഗം ജീവനക്കാരനെ തെരുവുനായ കടിച്ചു. ശുചീകരണ വിഭാഗം ജീവനക്കാരൻ എസി അഗസ്റ്റിനാണ് തെരുവുനായയുടെ കടിയേറ്റത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു സംഭവം. ചുങ്കത്ത് പഗോഡ റിസോർട്ടിന് സമീപം ഓട ശുചീകരിക്കുകയായിരുന്നു.

ജോലി കഴിഞ്ഞ് മടങ്ങുന്നതിനായി ബൈക്കിൽ കയറുന്നതിനിടയിൽ സമീപത്തുണ്ടായിരുന്ന തെരുവുനായ കടിക്കുകയായിരുന്നു. കാലിൽ ആഴത്തിൽ മുറിവേറ്റ ഇയാളെ വണ്ടാനം മെഡിക്കല്‍ കോളേജിൽ പ്രവേശിപ്പിച്ചു.