Asianet News MalayalamAsianet News Malayalam

ലോക്ക് ഡൗണ്‍: ജില്ലാ അതിര്‍ത്തികളില്‍ പരിശോധ കര്‍ശനമാക്കി പൊലീസ്

കൊവിഡ് 19 വൈറസ് വ്യാപനം തടയാനായി ആലപ്പുഴയില്‍ ആരോഗ്യ വകുപ്പ്, മോട്ടോര്‍ വകുപ്പ്, പൊലീസ് എന്നീ വിഭാഗങ്ങളുടെ സംയുക്ത പരിശോധന കര്‍ശനമാക്കി. 

strict checking in district borders of alappuzha
Author
Alappuzha, First Published Mar 26, 2020, 8:30 AM IST

മാന്നാര്‍: കൊവിഡ് 19 വൈറസ് ജാഗത്ര നിര്‍ദ്ദേശങ്ങള്‍ കര്‍ശനമാക്കി പാലിച്ച് ഉറപ്പിക്കാനുള്ള നടപടികള്‍ മാന്നാര്‍-പുളിക്കീഴ് പൊലീസ് തുടങ്ങി. ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ അതിര്‍ത്തികള്‍ പങ്കിടുന്ന മാന്നാര്‍ പന്നായിക്കടവ് പരുമല പാലങ്ങളുടെ ഇരുകരകളിലാണ് മാന്നാര്‍, പുളിക്കീഴ് എന്നീ സ്റ്റേഷനുകളിലെ പൊലീസുകാര്‍ നിരത്തുകളിലെ വാഹന പരിശോധന കര്‍ശനമാക്കിയത്.  

സ്റ്റോര്‍ ജങ്ഷന്‍, ചെന്നിത്തല, പ്രായിക്കര, ബുധനൂര്‍ എന്നിവിടങ്ങളിലും വാഹന പരിശോധനകള്‍ നടത്തുന്നുണ്ട്. നിയമപ്രകാരം അനുവദനീയമായ ഷോപ്പുകള്‍ ഒഴികെയുള്ളവ തുറക്കുന്നതിനെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. ഷോപ്പുകള്‍ അത്യവശ്യങ്ങള്‍ക്ക് തുറക്കുമ്പോള്‍ സന്ദര്‍ശകര്‍ കൃത്യമായ അകലം പരസ്പരം പാലിക്കണമെന്നും ശരീരത്ത് സ്പര്‍ശനം മേല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും വേണമെന്നും വായ് തൂവാല ഉപയോഗിച്ചോ മാസ്‌ക്ക് ഉപയോഗിച്ചോ മറയ്ക്കണമെന്നും എല്ലാം സ്ഥാപനങ്ങളുടെ മുന്നിലും കൈകഴുകല്‍ സൗകര്യം ഏര്‍പ്പെടുത്തണമെന്നും ആരോഗ്യവകുപ്പ് പ്രവര്‍ത്തകര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. മാന്നാര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചു.

ആരോഗ്യ വകുപ്പ്, മോട്ടോര്‍ വകുപ്പ്, പൊലീസ് എന്നീ വിഭാഗങ്ങള്‍ സംയുക്തമായിട്ടാണ് വാഹന പരിശോധന നടത്തുന്നത്. അത്യാവശ്യത്തിനല്ലാതെയുള്ള യാത്രകള്‍ ഒഴിവാക്കി ചൊവ്വാഴ്ച രാത്രിയില്‍ തൃക്കുരട്ടി ക്ഷേത്ര ജങ്ഷനില്‍ വാഹന പരിശോധന നടത്തി.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios