കുത്തുപറമ്പ് മുരിയാടുളള ടർഫിൽ വെച്ച് ഫുട്ബാൾ കളിക്കുന്നതിനിടെ സിനാൻ കുഴഞ്ഞ് വീഴുകയായിരുന്നു.

കണ്ണൂർ: കണ്ണൂർ കൂത്തുപറമ്പിൽ ഫുട്ബോൾ കളിക്കുന്നതിനിടെ വിദ്യാർത്ഥി കുഴഞ്ഞ് വീണ് മരിച്ചു. നീർവേലി സ്വദേശി സിനാൻ (19) ആണ് മരിച്ചത്. ഇന്നലെ രാത്രി 10.15 ഓടെയായിരുന്നു സംഭവം. കുത്തുപറമ്പ് മുരിയാടുളള ടർഫിൽ വെച്ച് ഫുട്ബാൾ കളിക്കുന്നതിനിടെ സിനാൻ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.

Also Read:  'അയ്യന്തോളിലേത് കരുവന്നൂരിനേക്കാള്‍ വലിയ തട്ടിപ്പ്'; ബാങ്കിന് 100 കോടിയോളം രൂപ നഷ്ടമായെന്ന് അനില്‍ അക്കര

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്