മൂന്ന് സുഹൃത്തുക്കളുമായി കുളിക്കാൻ ഇറങ്ങിയ സമയം അഭിനവ് കുളത്തിൽ മുങ്ങിത്താഴുകയായിരുന്നു. ആർക്കും നീന്തൽ അറിയില്ലായിരുന്നു

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ 15 കാരൻ മുങ്ങിമരിച്ചു. കുന്നത്തുകാൽ സ്വദേശി അഭിനവ് ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു അപകടം. മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയപ്പോള്‍ കുളത്തിലെ ചെളിക്കുഴിയിൽ അകപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർക്കും അഭിനവിനും നീന്തൽ അറിയില്ലായിരുന്നു.

ചിമ്മിണ്ടി ക്ഷേത്രത്തിന് സമീപമുള്ള കുളത്തിലാണ് വിദ്യാര്‍ത്ഥികള്‍ കുളിക്കാനിറങ്ങിയത്. കുട്ടികളുടെ നിലവിളി കേട്ട് സമീപത്തുണ്ടായിരുന്ന നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നെയ്യാറ്റിൻകര കുന്നത്തുകാലിൽ വിജയൻ- കല ദമ്പതികളുടെ മകനാണ്. പത്താംക്ലാസ് വിദ്യാർഥിയാണ് അഭിനവ്. മൃതദേഹം കാരക്കോണം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

കനത്ത ചൂടിന് ആശ്വാസമായി കൂടുതൽ ജില്ലകളിൽ മഴയെത്തുന്നു; 7 ജില്ലകളിൽ വേനൽ മഴയ്ക്ക് സാധ്യത, യെല്ലോ അലര്‍ട്ട്

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Election 2024 #Asianetnews