Asianet News MalayalamAsianet News Malayalam

ഒന്നര വർഷം അലഞ്ഞ് 43 വർഷം മുമ്പ് പഠിപ്പിച്ച അധ്യാപികയെ കണ്ടുപിടിച്ച് ഷരീഫ്

പറപ്പൂർ ഐ യു എച്ച് എസ് എസിൽ അധ്യാപകയായിരിക്കെ 1980ൽ പി എസ് സി നിയമനം കിട്ടി വയനാട്ടിലെ മീനങ്ങാടിയിലേക്കു പോയശേഷം ഈ അധ്യാപികയെകുറിച്ച് വിവരമൊന്നുമുണ്ടായിരുന്നില്ല.

student found his favorite teacher after 43 years
Author
Malappuram, First Published Nov 17, 2021, 11:22 PM IST

മലപ്പുറം: 43 വർഷം മുമ്പ് തന്നെ പഠിപ്പിച്ച അധ്യാപികയെ കണ്ടെത്തണമെന്ന ശിഷ്യന്റെ ആഗ്രഹം പൂവിട്ടതോടെ ഗരുശിഷ്യ ബന്ധത്തിന്റെ ആഴം വരച്ചുകാട്ടി ഈ സ്‌നേഹം. ഒന്നര വർഷത്തെ അലച്ചിലിനൊടുവിലാണ് വീണാലുക്കൽ ആലങ്ങാടൻ ഷരീഫ് (58)  പ്രിയ ഗുരുനാഥയെ കണ്ടെത്തിയത്. പറപ്പൂർ ഐ യു ഹയർ സെക്കന്ററി സ്‌കൂളിലെ ആദ്യ ഹൈസ്‌കൂൾ ബാച്ചിലെ അധ്യാപികയായിരുന്നു സരസ്വതി (71). ഈബാച്ചിലെ വിദ്യാർഥിയായിരുന്നു ഷരീഫ്. 

പറപ്പൂർ ഐ യു എച്ച് എസ് എസിൽ അധ്യാപകയായിരിക്കെ 1980ൽ പി എസ് സി നിയമനം കിട്ടി വയനാട്ടിലെ മീനങ്ങാടിയിലേക്കു പോയശേഷം ഈ അധ്യാപികയെകുറിച്ച് വിവരമൊന്നുമുണ്ടായിരുന്നില്ല. സ്‌കൂളിലെ പൂർവ്വ അധ്യാപകരെല്ലാം പങ്കെടുക്കുന്ന പരിപാടികളിലൊന്നും സരസ്വതിയെ കാണാറില്ല. ഇതെ തുടർന്നാാണ് ഷരീഫ് അന്വേഷണമാരംഭിച്ചത്. സ്കൂളിലെ ആദ്യ എസ്എസ്എൽസി ബാച്ചിലെ ഷരീഫ് അടക്കമുള്ള 92 വിദ്യാർഥികൾ കഴിഞ്ഞ മാർച്ചിൽ ഒത്തുകൂടിയപ്പോഴും പ്രിയപ്പെട്ട അധ്യാപികയുടെ അഭാവം ചർച്ചയായി. തുടർന്നാണ് ഇവരെ കണ്ടെത്തുമെന്നുള്ള വാശിയിലായി.

അന്വേഷണത്തിനിടെ കഴിഞ്ഞയാഴ്ച പൊൻകുന്നത്തുവച്ച് അധ്യാപികയെ കണ്ടെത്തുകയായിരുന്നു. സർവ്വീസിൽ നിന്നും പിരിഞ്ഞ ശേഷം ഹൈന്ദവ ക്ഷേത്രങ്ങളിൽ ആത്മീയ പ്രഭാഷണം നടത്തിവരികയായിരുന്നു സരസ്വതി. ഭർത്താവിന്റെ മരണ ശേഷം മക്കളില്ലാത്ത ടീച്ചർ ഒറ്റക്കാണ് താമസം. പ്രിയ അധ്യാപികയെ കണ്ടെത്തിയതോടെ ഷരീഫ് തന്റെ ദൗത്ത്യം പൂവണിഞ്ഞ സന്തോഷത്തിൽ ടീച്ചർക്ക് സമ്മാനങ്ങളും നൽകിയാണ് മടങ്ങിയത്.

Follow Us:
Download App:
  • android
  • ios