ബിഎസ്‍സി എം എൽ ടി വിദ്യാർത്ഥിയായ ഫാത്തിമ (19) യുടെ കൈയാണ് അറ്റ് പോയത്. ഫാത്തിമയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ കെഎസ്ആർടിസി ബസ് കയറി വിദ്യാർത്ഥിനിയുടെ കൈ അറ്റു. ബിഎസ്‍സി എം എൽ ടി വിദ്യാർത്ഥിയായ ഫാത്തിമ (19) യുടെ കൈയാണ് അറ്റ് പോയത്. ഫാത്തിമയും സുഹൃത്തും സഞ്ചരിച്ചിരുന്ന സ്കൂട്ടർ കെഎസ്ആർടിസി ബസുമായി ഇടിക്കുകയായിരുന്നു. റോഡിലേക്ക് രണ്ട് പേരും വീണു. ഫാത്തിമയുടെ കൈക്ക് മുകളിലുടെ കെഎസ്ആർടിസി ബസ് കയറി ഇറങ്ങുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിദ്യാർത്ഥിനിയുടെ കൈ അറ്റുപോവുകയായിരുന്നു. ഫാത്തിമയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

YouTube video player