കുട്ടനാട്:  ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്‍റെ തുറന്ന വാതിലിലൂടെ റോഡിലേക്ക്  വീണു കോളേജ് വിദ്യാര്‍ത്ഥിനിക്കു ഗുരുതര പരിക്ക്. രാമങ്കരി പഞ്ചായത്ത് 4–ാം വാര്‍ഡില്‍ പത്തില്‍ചിറ വീട്ടില്‍ സത്യന്റെ മകള്‍ ആതിര(19)യ്ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ എട്ടരയോടെ എ.സി റോഡില്‍ മാമ്പുഴക്കരി പാലത്തിനു സമീപം വെച്ചായിരുന്നു അപകടം.

ചങ്ങനാശേരി എന്‍എസ്എസ് കോളജിലെ  ബി.എഡ് വിദ്യാര്‍ത്ഥിനിയായ ആതിര മാമ്പുഴക്കരി ബ്ലോക്ക് ജംഗ്ഷനില്‍ നിന്നും കോളേജിലേക്ക് പോകുവാന്‍ കെഎസ്ആര്‍ടിസി എരുമേലി ഡിപ്പോയുടെ ബസില്‍ കയറിയതായിരുന്നു. ബസിനുള്ളില്‍ നില്‍ക്കുകയായിരുന്ന ആതിര പാലത്തിലെത്തിയപ്പോള്‍ തുറന്നു കിടന്ന വാതിലിലൂടെ തെറിച്ച് റോഡില്‍ വീഴുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ആദ്യം ചങ്ങനാശേരി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന്  കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിച്ചു. എ.സി റോഡിലൂടെ സർവ്വീസ് നടത്തുന്ന മിക്ക കെ.എസ്.ആർ.ടി സി ബസിനും ഡോറില്ലാത്ത അവസ്ഥയിലാണ്