തിരുവല്ല: പ്ലസ്ടു പരീക്ഷാഫലം അറിയാൻ സ്കൂളിലേക്ക് പോയ വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി. തിരുവല്ല  നെല്ലാട് ചക്കാലവീട്ടിൽ  വർഗ്ഗീസിന്‍റെ മകൻ സിജുവിനെയാണ് കാണാതായത്. മെയ് 8 ന് പരീക്ഷാ ഫലം അറിയാനാനെന്ന് പറഞ്ഞാണ് സിജു  വീട്ടിൽ നിന്ന് പോയത്. 

വിദ്യാർത്ഥി  പ്ലസ്ടുവിന് പരാജയപ്പെട്ടിരുന്നു. തുടർന്ന് ബന്ധുക്കൾ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകി. മൊബൈൽ ഫോണും വിദ്യാർത്ഥിക്ക് ഉണ്ടായിരുന്നില്ല. ആരുമായും അധികം സൗഹൃദം പുലർത്താത്ത പ്രകൃതമാണ് സിജുവിന്‍റേതെന്ന് ബന്ധുക്കൾ പറഞ്ഞു. 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.