ഇടുക്കി: ലോക ഭൗമദിനത്തില്‍ കുപ്പയിലെ മാണിക്യവുമായി വിദ്യാര്‍ത്ഥികള്‍. ലോക ഭൗമദിനത്തോടനനുബന്ധിച്ച് പാഴ് വസ്തുക്കളില്‍ നിന്നും മനോഹരമായ സൃഷ്ടികള്‍ നിര്‍മ്മിച്ച് വിദ്യാര്‍ത്ഥികള്‍. 

വിജയപുരം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി, ഹരിതകേരളം മിഷന്‍, ചൈല്‍ഡ് ലൈന്‍ മൂന്നാര്‍ സബ് സെന്റര്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട കുപ്പയിലെ മാണിക്യം എന്ന പരിപാടിയിലാണ് വിദ്യാര്‍ത്ഥികള്‍ പാഴ് വസ്തുക്കളില്‍ നിന്നും ശില്പ മാതൃകകള്‍ മെനഞ്ഞത്. 

ദേവികുളം താലൂക്കിലെ അഞ്ചു മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയായിരുന്നു മത്സരം. പിരിസ്ഥിതി അനുദിനം മലീനസമായിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ പാഴ് വസ്തുക്കള്‍ എങ്ങനെ ഉപയുക്തവും ആകര്‍ശഷവുമാക്കാന്‍ എന്ന ഉദ്ദേശത്തോടു കൂടി സംഘടിപ്പിച്ച മത്സരത്തില്‍ നൂറു കണക്കിന് വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. 

വെറതെ കളയുന്ന പേപ്പര്‍, ചിരട്ട, പ്ലാസ്റ്റിക്, നൂല്‍, കുപ്പികള്‍, കാര്‍ഡ്‌ബോര്‍ഡ് പെട്ടികള്‍ എന്നിവയില്‍ നിന്നും അതിമനോഹര നിര്‍മ്മിതികളാണ് കുട്ടികള്‍ നെയ്‌തെടുത്തതെന്ന് വിജയപുരം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഡാറക്ടര്‍ ഫാ. ഫ്രാന്‍സീസ് കമ്പോളത്തു പറമ്പില്‍ പറഞ്ഞു. 

വൈകിട്ട് നടന്ന വെബിനാറില്‍ ഇടുക്കി ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍, ഹരിത കേരള മിഷന്‍ സംസ്ഥാന കോര്‍ഡിനേറ്റര്‍ ജഗജീവന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കുട്ടികളുടെ കരവിരുതില്‍ വിരിഞ്ഞ മനോഹര നിര്‍മ്മിതികള്‍ക്ക് മാധ്യമപ്രവര്‍ത്തകരായ പ്രസാദ് അമ്പാട്ട്, നിഗേഷ് ഐസക്ക്, സിസ്റ്റര്‍ മേരി തുടങ്ങിയവര്‍ വിധി നിര്‍ണ്ണയം നടത്തി. അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. വിക്ടര്‍ ജോര്‍ജ്, പ്രോഗ്രാം ഓഫീസര്‍ ജോയ്, സിനി, റിയ ബോണി, രജ്ഞിത് ടോം, സൗമ്യ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.