Asianet News MalayalamAsianet News Malayalam

ഒന്നിച്ചിറങ്ങി, വിളവ് ഒന്നിൽ നിന്നില്ല, രണ്ടര ടൺ; നൂറുമേനി കൊയ്ത് സ്ത്രീ കൂട്ടായ്മയുടെ കല്ലുമ്മക്കായ കൃഷി

കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) മേൽനോട്ടത്തിൽ  മൂത്തകുന്നം, കോട്ടപ്പുറം കായലുകളിൽ കുടുംബശ്രീ യൂണിറ്റുകൾ നടത്തിയ കൃഷിയിൽ വിളവെടുത്തത് രണ്ടര ടൺ കല്ലുമ്മക്കായ.

success story of Kerala Mussels cultivation by Kudumbashree women s
Author
First Published May 29, 2024, 7:16 PM IST

കൊച്ചി: സ്ത്രീ കൂട്ടായ്മയിൽ നൂറുമേനി വിളവെടുപ്പുമായി കല്ലുമ്മക്കായ കൃഷി. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) മേൽനോട്ടത്തിൽ  മൂത്തകുന്നം, കോട്ടപ്പുറം കായലുകളിൽ കുടുംബശ്രീ യൂണിറ്റുകൾ നടത്തിയ കൃഷിയിൽ വിളവെടുത്തത് രണ്ടര ടൺ കല്ലുമ്മക്കായ. മൂത്തകുന്നത്ത് നിന്ന് ഒന്നര ടണ്ണും കോട്ടപ്പുറത്ത് നിന്ന് ഒരു ടണ്ണും ലഭിച്ചു.

സിഎംഎഫ്ആർഐയുടെ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് കർഷക സംഘങ്ങൾ കൃഷിയിറക്കിയത്. കഴിഞ്ഞ ഡിസംബറിലാണ് കൃഷി ആരംഭിച്ചത്. വിളവെടുത്ത ശേഷം ശാസ്ത്രീയമായി ശുദ്ധീകരിച്ച കല്ലുമ്മക്കായ പൊതുജനങ്ങൾക്ക് വാങ്ങുന്നതിനായി സിഎംഎഫ്ആർഐയിൽ ലഭ്യമാണ്. സിഎംഎഫ്ആർഐയുടെ ആറ്റിക് കൗണ്ടറിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10നും നാലിനുമിടയിൽ വാങ്ങാം. 250 ഗ്രാം പാക്കറ്റിന് 250 രൂപയാണ് വില.

കുടുംബത്തോടൊപ്പം ഒരു യാത്ര; ചിത്രങ്ങളിലൂടെ വിശേഷങ്ങൾ പങ്കുവച്ച് വരദ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios