രക്ഷിതാക്കള്‍ അസുഖ ബാധിതരായതോടെ കഴിഞ്ഞ അഞ്ചു വർഷമായി അധ്യാപകരാണ് കുട്ടികളുടെ പഠനച്ചെലവ് ഉൾപ്പെടെയുള്ള കാര്യങ്ങളെല്ലാം നോക്കുന്നത്.

ചാരുംമൂട്: ഒന്നിച്ചു പിറന്ന് ഒന്നിച്ചു പഠിച്ച് പരീക്ഷ എഴുതിയ നാൽവർ സംഘത്തിന് എസ് എസ് എൽ സി പരീക്ഷയിൽ മിന്നും വിജയം. നൂറനാട് എരുമക്കുഴി നെടിയപറമ്പിൽ ശാന്തൻ മായ ദമ്പതികളുടെ മക്കളായ ആശാലക്ഷ്മി, അശ്വിൻ, അതുൽ, അർജുൻ എന്നിവരാണ് എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം നേടിയത്. മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചില്ലെങ്കിലും നല്ല വിജയമാണ് നാൽവർ സംഘം കരസ്ഥമാക്കിയത്. 

ഒന്നിച്ചിരുന്നു പഠിച്ചും സംശയങ്ങൾ അന്യോന്യം ചോദിച്ചും പറഞ്ഞും തിരുത്തിയും പഠിച്ച ഇവരുടെ ഈ വിജയത്തിന് മുഴുവന്‍ എ പ്ലസിനേക്കാള്‍ തിളക്കമുണ്ട്. അച്ഛന്റെയും അമ്മയുടെയും രോഗാതുരമായ അവസ്ഥയിലാണ് ഈ വിജയമെന്നതാണ് ഇവരുടെ പ്രത്യേകത. വിദേശത്തു ജോലിയുണ്ടായിരുന്ന ശാന്തൻ നാല് വർഷം മുൻപാണ് നാട്ടിലെത്തിയത്. മായയ്ക്ക് ഹൃദയസംബന്ധമായ അസുഖത്തേ തുടര്‍ന്നായിരുന്നു ഇത്. അസുഖത്തിന് പിന്നാലെ കഠിനമായ ജോലികള്‍ ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലാണ് മായയുള്ളത്. 

അഞ്ചു വർഷമായി അധ്യാപകരാണ് കുട്ടികളുടെ പഠനച്ചെലവ് ഉൾപ്പെടെയുള്ള കാര്യങ്ങളെല്ലാം നോക്കുന്നത്. വിവാഹത്തിന് ശേഷം ഒൻപത് വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് 2006 ഓഗസ്റ്റ് 15ന് ശാന്തനും മായയ്ക്കും നാല് മക്കൾ പിറന്നത്. പടനിലം ഹൈസ്കൂളിലെ 10-ാം ക്ലാസിൽ ഡി ഡിവിഷനിൽ ഒന്നിച്ചിരുന്ന ഇവർ എൽകെ ജി മുതൽ നാലാം ക്ലാസ് വരെ ഉളവുക്കാട് ആർസിവി എൽ പി എസിലായിരുന്നു പഠനം. 

മുഴുവൻ വിഷയങ്ങളിലും എ പ്ലസ്; സാരം​ഗിന്റെ ഓർമയിൽ വിതുമ്പി മന്ത്രി ശിവൻകുട്ടി

നന്നായി ചിത്രം വരയ്ക്കുന്ന അർജുൻ വിദ്യാരംഗം ചിത്രരചന മത്സരത്തിൽ സംസ്ഥാനത്ത് ഒന്നാമതായിരുന്നു. തപാൽ വകുപ്പ് അർജുന്റെ ചിത്രമുള്ള സ്റ്റാംപ് പുറത്തിറക്കിയിട്ടുണ്ട്. സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ അതുൽ ഒന്നാം സ്ഥാനക്കാരനായിരുന്നു. ആശാലക്ഷ്മിയും സ്കൂളിലെ മികച്ച വിദ്യാർഥിയായിരുന്നു.

ചിക്കൻപോക്സ് വന്ന് പഠനവും റിവിഷനും ഒന്നും നടന്നില്ല, പക്ഷെ, ഈ ഇരട്ട സഹോദരിമാർക്കാരു വിജയമന്ത്രം ഉണ്ടായിരുന്നു

YouTube video player