Asianet News MalayalamAsianet News Malayalam

കൊല്ലത്ത് ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ അച്ഛനും അമ്മയും ചികിത്സയിൽ, മകൻ മരിച്ചു

പുഞ്ചിറക്കുളം സ്വദേശി ശിവ (14) ആണ് മരിച്ചത്. ശിവയുടെ അച്ഛൻ സജിത്തും അമ്മ ശ്രീദേവിയും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

suicide attempt son died father and mother under treatment in Kollam
Author
First Published Aug 30, 2024, 7:30 PM IST | Last Updated Aug 30, 2024, 7:41 PM IST

കൊല്ലം: കൊല്ലം പരവൂരിൽ ആത്മഹത്യാശ്രമത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന കുടുംബത്തിലെ 14 കാരൻ മരിച്ചു. പുഞ്ചിറക്കുളം സ്വദേശി ശിവയാണ് മരിച്ചത്. ശിവയുടെ അച്ഛൻ സജിത്തും അമ്മ ശ്രീദേവിയും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇന്നലെ വൈകിട്ടാണ് മൂന്നുപേരെയും വിഷം കഴിച്ച നിലയിൽ വീട്ടിൽ കണ്ടെത്തിയത്. സംഭവത്തിൻ്റെ കാരണം വ്യക്തമല്ല. കുടുംബത്തിന് സാമ്പത്തിക പ്രശ്നങ്ങളുണ്ടോ എന്നതടക്കം പൊലീസ് അന്വേഷിക്കുന്നു. പരവൂർ പൊലീസ് വീട്ടിൽ എത്തി പരിശോധന നടത്തി.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios