അപ്പയുടെയും അമ്മയുടെയും കാര്യത്തിൽ വിഷമമുണ്ടെന്നും മോനെ പിരിയാൻ വയ്യാത്തത് കൊണ്ട് അവനെയും കൂട്ടുന്നുവെന്നും കത്തിൽ എഴുതിയിട്ടുണ്ട്. എന്നാല്‍ എന്താണ് മരണത്തിന് കാരണം എന്ന് പറയുന്നുമില്ല. 

ആലപ്പുഴ: ആലപ്പുഴ മാന്നാറിൽ നാലു വയസുകാരനായ മകനെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ആത്മഹത്യാകുറിപ്പ് പുറത്ത്. മുറിയില്‍ നിന്ന് മിഥുന്‍ എഴുതിയ കത്ത് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. അപ്പയുടെയും അമ്മയുടെയും കാര്യത്തിൽ വിഷമമുണ്ടെന്നും മോനെ പിരിയാൻ വയ്യാത്തത് കൊണ്ട് അവനെയും കൂട്ടുന്നുവെന്നും കത്തിൽ എഴുതിയിട്ടുണ്ട്. എന്നാല്‍ എന്താണ് മരണത്തിന് കാരണം എന്ന് പറയുന്നുമില്ല. 

മിഥുന്റെ മാതാപിതാക്കൾ പള്ളിയിൽ പോയി തിരികെ എത്തിയപ്പോഴാണ് മിഥുനെയും ഡെൽവിനെയും മരിച്ച നിലയിൽ കണ്ടത്. കുട്ടി കട്ടിലിൽ കിടക്കുകയായിരുന്നു. മിഥുനെ തൂങ്ങിമരിച്ച നിലയിലും. മിഥുന്‍റെ കൈ ഞരമ്പും മുറിച്ചിട്ടുണ്ട്. മിഥുൻ്റെ ഭാര്യ വിദേശത്ത് നഴ്സായി ജോലി ചെയ്യുകയാണ്. ഭാര്യയുമായി ഇന്നലെ മിഥുനും മകനും വിഡിയോ കോളിൽ ഏറെ നേരം സംസാരിച്ചിരുന്നതായി മാതാപിതാക്കള്‍ പറഞ്ഞു. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.

ഒരുചാക്ക് നാണയങ്ങളുമായി ഐഫോൺ 15 സ്വന്തമാക്കാനെത്തിയ യാചകൻ; തരംഗമായി വീഡിയോ

മാന്നാർ കുട്ടമ്പേരൂർ സ്വദേശി മിഥുൻ കുമാർ ആണ് ഡെൽവിൻ ജോണിനെ ശ്വാസം മുട്ടിച്ച് കൊന്ന ശേഷം ആത്മഹത്യ ചെയ്തത്. കുടുംബപരമായ പ്രശ്നങ്ങളാണ് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. ചൈത്ര തെരേസ ജോണ്‍, ചെങ്ങന്നൂർ ഡിവൈഎസ്പി എംകെ ബിനു കുമാർ എന്നിവർ വീട്ടിലെത്തി പരിശോധന നടത്തി. 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

https://www.youtube.com/watch?v=Ko18SgceYX8