Asianet News MalayalamAsianet News Malayalam

ഒരുചാക്ക് നാണയങ്ങളുമായി ഐഫോൺ 15 സ്വന്തമാക്കാനെത്തിയ യാചകൻ; തരംഗമായി വീഡിയോ

യുവാവ് തൻറെ കൈവശമുണ്ടായിരുന്ന ഒരു ചാക്ക് നാണയം കടയുടമയ്ക്ക് നൽകി. അത് ജീവനക്കാരെ എണ്ണിത്തിട്ടപ്പെടുത്താൻ ഏൽപ്പിച്ചു. തുടർന്ന് യാതൊരു മടിയും കൂടാതെ തന്റെ മുൻപിൽ നിന്ന യാചകന് കടയുടമ ജിതൻ ഹസാനി ആപ്പിൾ ഐഫോൺ 15 നൽകി.

Man dressed as beggar and buys iPhone 15 rlp
Author
First Published Oct 15, 2023, 2:45 PM IST

ഐഫോൺ 15 സ്വന്തമാക്കാൻ യാചകവേഷത്തിൽ കടയിൽ എത്തിയാൽ എന്തായിരിക്കും അവസ്ഥ. അത്തരത്തിൽ വ്യത്യസ്തമായ ഒരു പരീക്ഷണം നടത്തി സോഷ്യൽ മീഡിയയിൽ തരംഗം ആയിരിക്കുകയാണ് എക്സ്പെറിമെന്റ് കിംഗ് എന്ന പേരിൽ ഇൻസ്റ്റഗ്രാമിൽ അറിയപ്പെടുന്ന ഒരു ഡിജിറ്റൽ ക്രിയേറ്റർ. ജോധ്പൂരിലെ ദീപക് കമ്പനി എന്ന സ്റ്റോറിൽ ആണ് ഇയാൾ യാചകവേഷത്തിൽ എത്തിയത്.

ഭിക്ഷാടകർ ഉയർന്ന നിലവാരമുള്ള സ്മാർട്ട് ഫോണുകൾ വാങ്ങിക്കാൻ താല്പര്യം കാണിക്കാറില്ല എന്നാണ് പൊതുവിലുള്ള വിശ്വാസം. ആ വിശ്വാസത്തെ അപ്പാടെ തെറ്റിച്ചുകൊണ്ട് കടയിൽ ഉണ്ടായിരുന്ന മുഴുവൻ ഉപഭോക്താക്കളെയും സാക്ഷിയാക്കി യുവാവ് തൻറെ കൈവശമുണ്ടായിരുന്ന ഒരു ചാക്ക് നാണയം കടയുടമയ്ക്ക് നൽകി. അത് ജീവനക്കാരെ എണ്ണിത്തിട്ടപ്പെടുത്താൻ ഏൽപ്പിച്ചു. തുടർന്ന് യാതൊരു മടിയും കൂടാതെ തന്റെ മുൻപിൽ നിന്ന യാചകന് കടയുടമ ജിതൻ ഹസാനി ആപ്പിൾ ഐഫോൺ 15 നൽകി.

സോഷ്യൽ മീഡിയയിൽ വളരെ വേഗത്തിൽ ശ്രദ്ധിക്കപ്പെട്ട ഈ വീഡിയോ ഇതിനോടകം 40 ദശലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു. ഒരു യാചകന്‍ ഉയർന്ന വിലയുള്ള ഫോൺ വാങ്ങുന്നത് കണ്ട് ചിലർ അമ്പരന്നപ്പോൾ, മറ്റുള്ളവർ ഈ രംഗം സ്ക്രിപ്റ്റഡ് ആണെന്ന് അഭിപ്രായപ്പെട്ടു. യഥാർത്ഥത്തിൽ സ്ക്രിപ്റ്റഡ് ആയി ചെയ്ത ഒരു വീഡിയോ ആയിരുന്നു ഇതെങ്കിലും വളരെ വേഗത്തിൽ കാഴ്ചക്കാരിലേക്ക് എത്താനും ട്രെൻഡിങ്ങിൽ വരാനും ഈ വീഡിയോയ്ക്ക് കഴിഞ്ഞു. അതേസമയം തന്നെ യാചകവേഷത്തില്‍ ഇയാളെത്തിയതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചവരും ഉണ്ട്.

അതേസമയം, ഐഫോണിനോടുള്ള ആളുകളുടെ അമിതമായ ഭ്രമം ഇപ്പോഴും തുടരുകയാണ്. മുംബൈയിലെ ആപ്പിൾ സ്റ്റോറിന് പുറത്ത് ഐഫോൺ ആരാധകർ ക്യൂ നിൽക്കുന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്. മാത്രമല്ല, അടുത്തിടെ, ദില്ലിയിലെ കമല നഗർ പരിസരത്ത് ഉപഭോക്താക്കളും സ്റ്റോർ ജീവനക്കാരും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും വരെ ഉണ്ടായി. ഐഫോൺ 15 ഡെലിവറി വൈകിയെന്നാരോപിച്ചാണ് സ്റ്റോർ ജീവനക്കാരെ ആളുകൾ മർദ്ദിച്ചത്.
നാല് മോഡലുകൾ (iPhone 15, iPhone 15 Plus, iPhone 15 Pro, iPhone 15 Pro Max) ഉൾപ്പെടുന്ന പുതിയ സീരീസ് സെപ്റ്റംബർ 12 -നാണ് ആപ്പിൾ പുറത്തിറക്കിയത്.

വായിക്കാം: മരണത്തിൻറെ മാലാഖ; നൂറിലധികം ആളുകളുടെ മരണം പ്രവചിച്ച ഒരു പൂച്ച!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

Follow Us:
Download App:
  • android
  • ios