ആറങ്ങോട്ടുകരയിൽ റോഡ് നിർമ്മാണ സൂപ്പർവൈസറെ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തി. നിലമ്പൂർ സ്വദേശി പ്രദീപിനെയാണ് (48) ദിവസങ്ങളായി പുറത്തുകാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പാലക്കാട്: കോർട്ടേഴ്സിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. നിലമ്പൂർ, തിരുവാലി സ്വദേശിയായ പ്രദീപിനെയാണ് (48) മരിച്ച നിലയിൽ കണ്ടെത്തിയത്. റോഡ് നിർമ്മാണത്തിൻ്റെ സൂപ്പർവൈസറാണ് ഇയാൾ. ആറങ്ങോട്ടുകര പൊട്ടിക്കാത്തോട് എന്ന സ്ഥലത്ത് താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. ആറങ്ങോട്ടുകര- തളി റോഡിൻ്റെ നിർമ്മാണത്തിൻ്റെ മേൽനോട്ട ജോലിക്കാരനായ പ്രദീപ് മാസങ്ങളായി ആറങ്ങോട്ടുകരയിൽ ക്വാർട്ടേഴ്സ് വാടകക്കെടുത്ത് താമസിച്ച് വരികയാണ്. വാടക സ്ഥലത്ത് തനിച്ച് താമസിക്കുന്ന ഇയാൾ ഭക്ഷണം കഴിക്കുന്നത് അടുത്തുള്ള ഹോട്ടലുകളിൽ നിന്നാണ്. ഒന്ന് രണ്ട് ദിവസമായി ഇദ്ദേഹത്തെ പുറത്തേക്ക് കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് റൂമിൽ മരിച്ചു കിടക്കുന്ന നിലയിൽ കണ്ടെത്തിയതെന്ന് പൊലീസറിയിച്ചു.

ചൊവ്വാഴ്ച ഉച്ചക്ക് ശേഷമാണ് സംഭവം അറിയുന്നത്. ചാലിശ്ശേരി പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ദുരൂഹതകളില്ലെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. മൃതദേഹം തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.