സ്റ്റാൻഡിൽ നിന്ന് വരുത്തിയ ഓട്ടോറിക്ഷയിൽ കയറുകയായിരുന്നു. അൽപ്പ ദൂരം യാത്ര ചെയ്തപ്പോഴേക്കും ഔദ്യോഗിക വാഹനമെത്തി. തുടർന്ന് ഓട്ടോയിൽ നിന്നിറങ്ങി കാറിൽ യാത്ര തുടർന്നു. 

ആലപ്പുഴ : ഔദ്യോഗിക വാഹനം കാണാത്തതിനെ തുടർന്ന് ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. മണ്ണാറശാല ക്ഷേത്രത്തിൽ പുരസ്കാര ദാന ചടങ്ങിനെത്തിയതായിരുന്നു മന്ത്രി സുരേഷ് ഗോപി. പരിപാടിക്ക് ശേഷമെത്തിയപ്പോൾ, വാഹനം പാർക്ക് ചെയ്തിടത്ത് കാണാത്തതാണ് മന്ത്രിയെ ചൊടിപ്പിച്ചത്. തുടർന്ന് മന്ത്രി സ്റ്റാൻഡിൽ നിന്നും ഓട്ടോറിക്ഷ വരുത്തി അതിൽ കയറി യാത്ര തുടങ്ങി. അൽപ്പ ദൂരം യാത്ര ചെയ്തപ്പോഴേക്കും ഔദ്യോഗിക വാഹനമെത്തി. തുടർന്ന് ഓട്ടോയിൽ നിന്നിറങ്ങിയ മന്ത്രി കാറിൽ യാത്ര തുടർന്നു. 

ശോഭ സുരേന്ദ്രൻ പാലക്കാട് മത്സരിക്കുമോ? പിന്തുണയുമായി സുരേഷ് ഗോപി, കേന്ദ്ര നേതൃത്വത്തിന് കത്തയച്ചു

YouTube video player