Asianet News MalayalamAsianet News Malayalam

പട്ടിക്ക് വിജയകരമായി ശസ്ത്രക്രിയ നടത്തി; വിഴുങ്ങിയ മാസ്ക് പുറത്തെടുത്തു

തുടര്‍ന്ന് നായ അസ്വസ്തത കാണിച്ചതോടെയാണ് വീട്ടുകാര്‍ക്ക് പന്തികേട് തോന്നിയത്. ഉടന്‍ തന്നെ പട്ടിയെ ജില്ല ആശുപത്രിയില്‍ എത്തിച്ചു. 

surgery for dog at kannur removed mask from abdomen
Author
Kannur, First Published Jan 29, 2022, 10:02 AM IST

കണ്ണൂര്‍: മാസ്ക് വിഴുങ്ങിയ പട്ടിക്ക് വിജയകരമായി ശസ്ത്രക്രിയ നടത്തി. കണ്ണൂര്‍ തളാപ്പിലെ ഷിജി എന്നയാളിന്‍റെ മൂന്ന് മാസം പ്രായമായ ബീഗിള്‍ എന്ന പട്ടിക്കാണ് ശസ്ത്രക്രിയ നടത്തിയത്. രണ്ട് ദിവസം മുന്‍പാണ് ഒരു എന്‍95 മാസ്ക് പട്ടി വിഴുങ്ങിയത്. വീട്ടിലുള്ള ഒരാള്‍ മേശയ്ക്ക് മുകളില്‍ വച്ച് മാസ്കാണ് പട്ടി വിഴുങ്ങിയത്. ഇത് വീട്ടുകാര്‍ അറിഞ്ഞില്ല.

തുടര്‍ന്ന് നായ അസ്വസ്തത കാണിച്ചതോടെയാണ് വീട്ടുകാര്‍ക്ക് പന്തികേട് തോന്നിയത്. ഉടന്‍ തന്നെ പട്ടിയെ ജില്ല ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ നിന്നും എക്സറേ എടുത്ത് നോക്കിയപ്പോഴാണ് വയറ്റില്‍ കിടക്കുന്ന മാസ്ക് കണ്ടെത്തിയത്. രണ്ട് ദിവസം പല മരുന്നുകളും പരീക്ഷിച്ചെങ്കിലും മാസ്ക് വയറില്‍ തന്നെ കുടുങ്ങി കിടക്കുകയായിരുന്നു. 

ഇതോടെയാണ് ജില്ല ആശുപത്രിയിലെ വെറ്റിനറി സര്‍ജന്‍ ഡോ. ഷെറിന്‍റെ നേതൃത്വത്തില്‍ പട്ടിയെ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ വിജയകരമായതോടെ മാസ്ക് പുറത്തെടുത്തു. പട്ടി ഇപ്പോള്‍ ആരോഗ്യവാനാണ്. നേരത്തെയും ജില്ല ആശുപത്രിയില്‍ പട്ടികളെ ശസ്ത്രക്രിയ ചെയ്തിട്ടുണ്ടെങ്കിലും മാസ്ക് വിഴുങ്ങിയ പട്ടിയെ ആദ്യമായാണ് ശസ്ത്രക്രിയ നടത്തുന്നത്.
 

Follow Us:
Download App:
  • android
  • ios