പ്രദേശത്ത് ലഹരിവിൽപ്പനയും ഉപയോഗവും വ്യാപകമാണെന്ന പരാതിയെ തുടർന്ന് പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

തിരുവനന്തപുരം: ലഹരിസംഘത്തെക്കുറിച്ച് അന്വേഷിക്കാൻ പോയ പൊലീസുകാരനെ കുത്തിയ പ്രതികൾ അറസ്റ്റിൽ. കരമന സ്വദേശികളായ ജിതിൻ, രതീഷ്, ലിജു എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കാനൊരുങ്ങുകയാണ് പൊലീസ്. കുത്തേറ്റ കരമന സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ജയചന്ദ്രൻ ചികിത്സയിലാണ്. ഇന്നലെ രാത്രി ഏഴുമണിയോടുകൂടിയായിരുന്നു സംഭവം. നെടുങ്കാട്, ആനത്താനം ബണ്ട് റോഡിന് സമീപം വയലിന്റെ കരയിലാണ് ലഹരിസംഘം തമ്പടിച്ചിരുന്നത്.

ഇവരെ തടഞ്ഞുവെച്ചശേഷം സ്റ്റേഷനിൽ വിവരം അറിയിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ജയചന്ദ്രനെ കുത്തിയശേഷം പ്രതികൾ ഓടി രക്ഷപ്പെട്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ രാവിലെ തന്നെ പ്രതികളെ പിടികൂടുകയായിരുന്നു. ഈ പ്രദേശത്ത് ലഹരിവിൽപ്പനയും ഉപയോഗവും വ്യാപകമാണെന്ന പരാതിയെ തുടർന്ന് പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

കാപ്പി കുടിച്ചുകൊണ്ടിരുന്നപ്പോൾ വീട്ടിലേക്ക് കയറിവന്നത് പുലി; വാതിലടച്ചു, പിന്നെ കണ്ടുപിടിച്ചത് വീഡിയോ കോൾ വഴി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...