അടിമാലി കൊരങ്ങാട്ടി റോഡിലുള്ള ലോഡ്ജിലാണ് സംശയാസ്‍പദമായ സാഹചര്യത്തില്‍ മൂന്ന് യുവാക്കളെ കണ്ടത്. തുടര്‍ന്ന് ഇവരുടെ മുറിയിലെത്തി പരിശോധന നടത്തുകയായിരുന്നു. ഒടുവില്‍ മൂന്ന് പേര്‍ അറസ്റ്റിലായി. 

ഇടുക്കി: ഓണം സ്‍പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് അടിമാലി എക്സൈസ് റേഞ്ച് നടത്തിയ പരിശോധനയിൽ മാരക ലഹരിമരുന്നായ എംഡിഎംഎ പിടിച്ചെടുത്തു. അടിമാലി കൊരങ്ങാട്ടി റോഡിലുള്ള ലോഡ്ജിൽ സംശയാസ്‍പദമായി കണ്ട യുവാക്കളെ ലോഡ്ജ് മുറിയിലെത്തി വിശദമായി പരിശോധന നടത്തിയപ്പോഴാണ് 2.042 ഗ്രാം എംഡിഎംഎ യുമായി മൂന്ന് യുവാക്കൾഅറസ്റ്റിലായത്.. 

എറണാകുളം ജില്ലയിലെ നേര്യമംഗലം സ്വദേശികളായ മുരീക്കൽ വീട്ടിൽ ജോൺസൺ എൽദോസ് (20), കാനാട്ടുകുടിയിൽ അനിലേഷ് തങ്കൻ, മുവാറ്റുപുഴ കുന്നക്കാൽ കരയിൽപടിഞ്ഞാറേ മുറി തോട്ടത്തിൽ ആൽവിൻ ചാക്കോ എന്നിവരാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. അന്താരാഷ്ട്ര വിപണിയിൽ ഗ്രാമിന്‌ ഒരു ലക്ഷം രൂപയിലധികം വിലവരുന്ന എംഡിഎംഎ, കൈവശം സൂക്ഷിക്കുന്നത് ഒരു ലക്ഷം രൂപ പിഴയും പത്ത് വർഷം വരെ തടവ് ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ്. പ്രതികളെ അടിമാലി കോടതിയിൽ ഹാജരാക്കുമെന്ന് എക്സ്സൈസ് അറിയിച്ചു. അടിമാലി റേഞ്ച് ഇൻസ്‍പെക്ടർ എ കുഞ്ഞുമോന്റെ നേതൃത്തിൽ നടത്തിയ റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ പി.എ സെബാസ്റ്റ്യൻ, സിവിൽ എക്സൈസ് ഓഫീസർ മീരാൻ കെ.എസ്, ഡൈവർ ശരത് എസ്.പി എന്നിവരാണ് പങ്കെടുത്തത്.

Read also: 'കതക് മുട്ടി, തുറന്നപ്പോൾ മഴ നനഞ്ഞെത്തി കസേരയിൽ ഇരുന്നതിന്റെ ലക്ഷണങ്ങൾ', പ്രാപ്പൊയിൽ ഉറങ്ങിയിട്ട് ഒരു മാസം!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...