ഇക്കാര്യം കുട്ടി അച്ഛനോട് പറയുകയും സ്കൂള്‍ അധികൃതർക്ക് പരാതി നൽകുകയും ചെയ്തു. എന്നാൽ സ്കൂള്‍ അധികൃതർ നടപടി സ്വീകരിക്കാത്തിനെ തുടർന്നാണ് സിഡബ്ല്യുസിയെ സമീപിച്ചത്.
തിരുവനന്തപുരം: നഗരത്തിലെ സ്വകാര്യ സ്കൂളിൽ യൂണിഫോം അളവെടുക്കുന്നതിനിടെ 11 വയസ്സുകാരിയോട് മോശമായി പെരുമാറിയ തയ്യൽക്കാരനെ അറസ്റ്റ് ചെയ്തു. ശംഖുമുഖം സ്വദേശി അജീമിനെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. 18നായിരുന്നു സ്കൂളിൽ വച്ച് അജീം പെണ്‍കുട്ടിയോട് മോശമായി പെരുമാറിയത്. ഇക്കാര്യം കുട്ടി അച്ഛനോട് പറയുകയും സ്കൂള്‍ അധികൃതർക്ക് പരാതി നൽകുകയും ചെയ്തു. എന്നാൽ സ്കൂള്‍ അധികൃതർ നടപടി സ്വീകരിക്കാത്തിനെ തുടർന്നാണ് സിഡബ്ല്യുസിയെ സമീപിച്ചത്. സിഡബ്ല്യുസി നൽകിയ റിപ്പോർട്ട് പ്രകാരമാണ് മ്യൂസിയം പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. പിന്നീട് പ്രതിയെ റിമാൻഡ് ചെയ്തു.
